ആലപ്പുഴ: പരസ്ത്രീ ബന്ധം, ഇസ്ലാമിക ആഭിചാരക്രിയ എന്നീ പ്രശ്നങ്ങളിൽ സിപിഎം നേതാവിനെതിരെ പാർട്ടിയിൽ പരാതി നൽകി ഭാര്യ.ഒരുപാട് നാൾ സംരക്ഷിച്ച ശേഷം ഒടുവിൽ നേതാവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. ആറുമാസത്തേയ്ക്കാണ് സസ്പെൻഷൻ.
ബിബിൻ തന്നെ മർദ്ദിക്കുന്നു എന്ന ഭാര്യയുടെ ഗാർഹിക പീഡന പരാതിയിലാണ് പാർട്ടിയുടെ നടപടി. പരസ്ത്രീ ബന്ധം, ഇസ്ലാമിക ആഭിചാരക്രിയ ഗാർഹിക പീഡനം എന്നിവയായിരുന്നു ഭാര്യയുടെ പരാതി. സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗത്തിലാണ് ബിപിനെതിരെ നടപടിയെടുത്തത്.
മൂന്നുമാസം മുൻപാണ് ബിപിന്റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ് ഭാര്യ മിനിസ. എന്നാൽ പാർട്ടിയുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായില്ല. സെക്രട്ടറിയറ്റ് യോഗത്തിൽ വിഷയം വീണ്ടും ചർച്ചയായി. ഗാർഹിക പീഡനം തെളിഞ്ഞതിനാൽ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
Comments