എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് ; ഷാരൂഖ് സെയ്‌ഫിയുമായി ഷൊർണ്ണൂരിൽ എൻഐഎയുടെ തെളിവെടുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് ; ഷാരൂഖ് സെയ്‌ഫിയുമായി ഷൊർണ്ണൂരിൽ എൻഐഎയുടെ തെളിവെടുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 01:40 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ട്രെയിൻ തീ വെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയുമായി ഷൊർണുരിൽ എൻ ഐ എയുടെ തെളിവെടുപ്പ്. ഷാറൂഖ് പെട്രോൾ വാങ്ങിയ കുളപ്പുള്ളി പമ്പിലും ഉടൻ തെളിവെടുപ്പിന് എത്തിക്കും. എൻ ഐ എ കേസ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ തെളിവെടുപ്പാണിത്. റെയിൽവേ സ്റ്റേഷൻ പരിസരത്താണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.

നേരത്തെ പോലീസും ഷാരൂഖിനെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എലത്തൂരിൽ വച്ച് ട്രെയിനിൽ തീവച്ച ശേഷം കണ്ണൂരിലെത്തിയ പ്രതി അവിടെ നിന്ന് മറ്റൊരു ട്രെയിനിൽ കയറിയായിരുന്നു രത്നഗിരിയിലെത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് പ്രതി യാത്ര ചെയ്തത്. ഷാരൂഖിനെ ഇവിടെയെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും. നേരത്തെ പോലീസും പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തിരുന്നു. തീവെച്ച ബോഗിയിലും എത്തിച്ചിരുന്നു.

ബോഗിയിൽ രക്തക്കറകളുണ്ടായിരുന്നു. എന്നാൽ കൂടുതൽ വിശദമായ തെളിവെടുപ്പിലേക്ക് പോലീസ് കടന്നിരുന്നില്ല. എലത്തൂരിൽ നിന്ന് അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി. മെയ് 2 മുതലാണ് ഷാരൂഖ് സെയ്ഫിയെ എൻ ഐ എയ്‌ക്ക് കസ്റ്റഡിയിൽ ലഭിച്ചത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും.
ഏപ്രിൽ 2 ന് ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിൽ കയറി യാത്രക്കാരുടെ ദേഹത്ത് തീ കൊളുത്തിയ ഷാരൂഖ് സെയ്ഫി കൃത്യമായ ആസൂത്രണത്തോടെയാണ് ഒരോ നീക്കവും നടത്തിയതെന്ന മൊഴി എൻ ഐ എ യ്‌ക്ക് ലഭിച്ചിരുന്നു.

അതേസമയം നിരവധി പേരുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഷാരൂഖിന്റെ മൊബൈൽ ലൊക്കേഷനുകളിൽ എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിലെത്തിയതായി കണ്ടെത്തിയിരുന്നു. കേസിൽ മതഭീകരവാദ ശക്തികളുടെ പങ്ക്, പ്രതിക്ക് കേരളത്തിൽ നിന്ന് ലഭിച്ച സഹായങ്ങൾ എന്നിവയിലാണ് വിശദമായ അന്വേഷണം. തെളിവെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ ദിവസം ഷാരൂഖിനെ എൻ ഐ എ കസ്റ്റഡിയിൽ ആവശ്യപ്പെടും.യു എ പി എ ചുമത്തിയ കേസിൽ പരമാവധി 30 ദിവസം വരെ പ്രതിയെ എൻ ഐ എ യ്‌ക്ക് കസ്റ്റഡിയിൽ ലഭിക്കും.

Tags: Sharukh SaifikeralaSharukh Saify
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies