ഭൂപടത്തിലെ വരകൾ കൊണ്ട് അഖണ്ഡഭാരതത്തെ മായ്ക്കാനാകില്ല: ഡോ. മോഹൻ ഭാഗവത്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂപടത്തിലെ വരകൾ കൊണ്ട് അഖണ്ഡഭാരതത്തെ മായ്‌ക്കാനാകില്ല: ഡോ. മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 02:08 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അഖണ്ഡഭാരതമെന്ന യാഥാർത്ഥ്യത്തെ ഭൂപടത്തിലെ വരകൾ കൊണ്ട് മായ്‌ക്കാനാവില്ലെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അഖണ്ഡഭാരതം സത്യവും ശാശ്വതവുമാണ്. ഈ യാഥാർത്ഥ്യത്തെ ഓരോ ഭാരതപൗരനും ആത്മാവിൽ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകത്തിനടുത്ത് നീലമംഗലം ഗ്രാമത്തിലെ ശ്രീ ബ്രഹ്‌മയോഗാനന്ദ സ്വാമിജി സ്ഥാപിച്ച ഭാരത മാതാ ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതം ദൈവം സൃഷ്ടിച്ചതാണെന്നും അതിനെ വിഭജിക്കാനാകില്ലെന്നും ബ്രിട്ടീഷ് പാർലമെന്റിൽ വിഭജനത്തെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെ വേവൽ പ്രഭു പരമാർശിച്ചിട്ടുണ്ട്. ഭാരതത്തിൽ വിശ്വസിക്കുക. ഭാരതത്തിൽ വിശ്വസിച്ചവർ പാക്കിസ്താനിലേക്ക് പോയില്ല, അവർ ഇവിടെ ജീവിക്കാൻ ആഗ്രഹിച്ചു. സന്തോഷത്തോടെ അവർ ഇവിടെ ജീവിക്കുന്നു. എന്നാൽ ഭാരതത്തിൽ വിശ്വസിക്കാതെ വിട്ടുപോയവർ ഇപ്പോൾ സന്തുഷ്ടരല്ല’ മോഹൻ ഭാഗവത് പറഞ്ഞു.

സമൂഹം ഭിന്നതകളെ മാറ്റിനിർത്തി ഒറ്റക്കെട്ടാവണം. ഭാഷ, ആഹാരം, ആചാരം, ആരാധന, വേഷം തുടങ്ങിയ വ്യത്യസ്തകളെല്ലാം ഭാരതമെന്ന സത്യത്തിന്റെ വിവിധ രൂപങ്ങളാണ്. സമ്പൂർണ ഭാരതമാണ് വിവേകാനന്ദനെയും ദയാനന്ദസരസ്വതിയെയും പോലെയുള്ള മഹത് വ്യക്തികൾ മുന്നിൽ കണ്ടത്. അവരുടെ ആഗ്രഹം സഫലീകരിക്കാനുള്ള വിത്താണ് 1925-ൽ ഡോ. ഹെഡ്ഗേവാർ വിതച്ചത്. അതിപ്പോൾ വലിയ ആൽമരമായി വളർന്നിരിക്കുകയാണ്’ മോഹൻ ഭാഗവത് പറഞ്ഞു.

പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും ധർമ്മത്തിൽ അധിഷ്ഠിതമാണ്. ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ ഭാരതം മുഴുവൻ ധർമ്മബോധത്താൽ അഖണ്ഡമാണ്. ഇതിനെ വിഭജിക്കാൻ ആർക്കും സാധിക്കില്ല. സനാതന ധർമ്മത്തിന് മാത്രമേ ലോകത്തെ നയിക്കാനാകൂവെന്ന് മഹർഷി അരവിന്ദൻ പറഞ്ഞു. ഈ ധർമ്മത്തെ ഉയർത്തിപ്പിടിക്കാനാണ് ഭാരതം സൃഷ്ടിച്ചത്. സത്യം, ദയ, തപസ്സ്, പരിശുദ്ധി എന്നിവയിലൂടെ ഭാരതം രൂപപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റായ്പൂർ ഷദാനി ദർബാർ തീർഥിലെ പീഠാധിപതി ഡോ. യുധിഷ്ടിർലാൽ ചടങ്ങിൽ പങ്കെടുത്തു.

Tags: Chennaimohan bhagavath
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies