ചന്ദ്രഗ്രഹണം; ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക!
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ചന്ദ്രഗ്രഹണം; ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 05:51 pm IST
Facebook
Twitter
WhatsAppTelegram

ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. സൂര്യനും ഭൂമിയും നേർക്കുനേരെ വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ ഏറ്റവും പുറത്തുള്ള ഭാഗത്തിലൂടെ കടന്നുപോകുന്നതിനാൽ ശനിയാഴ്ചത്തെ ചന്ദ്രഗ്രഹണം പെൻബ്രൽ ചന്ദ്രഗ്രഹണം എന്ന് വിളിക്കപ്പെടുന്നു. ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ ഇരുണ്ട ഭാഗത്തിലൂടെ കടന്നുപോകുന്ന പരമ്പരാഗത ഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമാണ് ഇത്.

ഇന്നത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും. തെളിഞ്ഞ ആകാശം കണക്കിലെടുത്ത് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും. എന്നാൽ ഗ്രഹണത്തിന്റെ തുടക്കവും അവസാനവും ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ജ്യോതിശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ഗ്രഹണത്തിന്റെ പെൻബ്രൽ ഘട്ടത്തിന്റെ ദൈർഘ്യം 4 മണിക്കൂർ 17 മിനിറ്റ് 31 സെക്കൻഡ് ആയിരിക്കും. ചന്ദ്രഗ്രഹണം രാത്രി 8.44-ന് ആരംഭിക്കും, രാത്രി 10.52-ന് ചന്ദ്രൻ ഗ്രഹണത്തിന്റെ പരമാവധി ഘട്ടത്തിലെത്തും. മെയ് 6 പുലർച്ചെ 1.01 ന് ഗ്രഹണം അവസാനിക്കും.

ചന്ദ്രഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്തവ:

സൂര്യ, ചന്ദ്ര ഗ്രഹണങ്ങൾ പ്രകൃതി പ്രതിഭാസങ്ങളാണ്. എന്നിരുന്നാലും ജ്യോതിഷ പ്രകാരം ചില മുൻ കരുതലുകൾ സ്വീകരിക്കുന്നത് ഉചിതമാണ്. ജ്യോതിഷ പ്രകാരം ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ല. ഈ സമയത്ത് യാതൊരു വിധ പൂജകളും നടത്തരുത്. ക്ഷേത്രത്തിന്റെയും പൂജാമുറികളുടെയും വാതിലുകൾ അടച്ചിടണം. ഗ്രഹണസമയത്ത് ഉറങ്ങരുതെന്നും പറയാറുണ്ട്. ഗ്രഹണം നടക്കുന്ന സമയത്ത് ദൈവനാമം ജപിക്കണം. ഈ സമയത്ത് ഗർഭിണികൾ ശ്രദ്ധ പുലർത്തണം. ഇവർ വീടിന് പുറത്തിറങ്ങരുത്.  ഈ സമയത്ത് കത്തിയോ കത്രികയോ ഉപയോഗിച്ചുള്ള യാതൊരു ജോലിയും ചെയ്യരുതെന്നും പറയപ്പെടുന്നു. ഈ ദിനം തൈര് കഴിച്ചാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിശ്വാസം. അതുകൊണ്ട് തൈര് കഴിക്കാതിരിക്കാൻ ശ്രമിക്കുക. അമ്മയെയോ വീട്ടിലെ മുതിർന്നവരെയോ ഏത് ദിവസം വിഷമിപ്പിച്ചാലും അവരെ വിമർശിച്ചാലും ചന്ദ്ര ദോഷം നിങ്ങൾക്കുണ്ടാവാം. മുതിർന്നവരോടുള്ള ഈ വഴക്കുണ്ടാക്കൽ അവസാനിപ്പിക്കണം. ഗ്രഹണ ദിനത്തിലോ പൂർണ ചന്ദ്ര ദിനത്തിലോ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കണം.

ചന്ദ്രഗ്രഹണ സമയത്ത് ചെയ്യാവുന്നത്:

ജ്യോതിഷ പ്രകാരം ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിന് മുൻപ് പാകം ചെയ്ത എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും തുളസി ഇലകൾ ഇടുക.  ഗ്രഹണം കഴിഞ്ഞാൽ വീട് വൃത്തിയാക്കി ഗംഗാജലം വീടാകെ തളിക്കുക.ഗ്രഹണത്തിന് ശേഷം അന്നദാനം നടത്തുന്നത് ഉത്തമമാണ്.
ചന്ദ്രഗ്രഹണത്തിന് മുന്പും ശേഷവും കുളിക്കുന്നത് ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചന്ദ്രഗ്രഹണ സമയത്ത് ഒരാൾക്ക് ചെയ്യാവുന്ന ചില നല്ല കർമ്മങ്ങളാണ് ദാനം. ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഭഗവാന്റെ നാമം ജപിക്കാം.ഭഗവദ്ഗീതയോ രാമചരിത്രമാനസമോ വായിക്കുകയും ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാം.

Tags: astrologylunar eclipse 2023
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies