ബിജെപിയ്ക്ക് വേണ്ടി ജനങ്ങൾ പോരാടുന്ന തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്; ആളുകളുടെ സമാനതകളില്ലാത്ത സ്‌നേഹം അനുഭവിക്കാനായതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയ്‌ക്ക് വേണ്ടി ജനങ്ങൾ പോരാടുന്ന തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്; ആളുകളുടെ സമാനതകളില്ലാത്ത സ്‌നേഹം അനുഭവിക്കാനായതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2023, 09:29 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു:കർണാടകയിലെ ജനങ്ങൾ ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കർണാടകയിൽ നരേന്ദ്രമോദിയോ, മറ്റ് ബിജെപി നേതാക്കളോ അല്ല മത്സരിക്കുന്നത്, സാധാരണക്കാരായ ജനങ്ങളാണ് ബിജെപിയ്‌ക്ക് വേണ്ടി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ സമ്പൂർണ നിയന്ത്രണം ജനങ്ങളുടെ കരങ്ങളിലാണ്’ പ്രധാനമന്ത്രി പറഞ്ഞു.

ഇതുവരെ കാണാത്ത അത്രമാത്രം സ്‌നേഹമാണ് ജനങ്ങളിലൂടെ ദർശിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഗുണം ചെയ്തു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയപ്പോഴാണ് ബാഗൽകോട്ടിലെ ജനങ്ങൾക്ക് മൂന്ന് ലക്ഷം കുടിവെള്ള കണക്ഷനുകൾ ലഭിച്ചത്. 25,000-ത്തിലധികം ആളുകൾക്ക് സ്വന്തമായി അടച്ചുറപ്പുള്ള കോൺക്രീറ്റ് ഭവനങ്ങൾ യാഥാർത്ഥ്യമാക്കി. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്കെത്തിയതായും പ്രധാനമന്ത്രി റാലിയിൽ പറഞ്ഞു. ബാഗൽകോട്ടിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് ഒരിക്കലും ജനങ്ങളെ സേവിക്കാൻ കഴിയില്ലെന്നും നരേന്ദ്രമോദി ആഞ്ഞടിച്ചു. നുണകളിലൂടെ തരംഗം ഉണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസ് ഇപ്പോൾ വെട്ടിലാണ്. കാരണം, അവരുടെ നുണകൾ ഇപ്പോൾ ബിജെപി തരംഗത്തിൽ നഷ്ടപ്പെട്ടെന്ന് അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയവും ഓരോ വ്യക്തിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ‘വിഭജിച്ച് ഭരിക്കുക’ എന്ന മാനദണ്ഡത്തിലാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും  റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

മുൻ കോൺഗ്രസ് ഭരണം അവശേഷിപ്പിച്ച വിടവുകൾ നികത്തിയതിന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും അദ്ദേഹം പ്രശംസിച്ചു.
ഹവേരിയിൽ പുതിയ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളും പുതിയ പാൽ പ്ലാന്റും കൊണ്ടുവന്നു. റോഡ്, റെയിൽ, മറ്റ് അടിസ്ഥാന സൗകര്യങ്ങളിൽ സർക്കാർ നിക്ഷേപം നടത്തുകയാണ്. കർണാടകയിലെയും ഹവേരിയിലെയും ജനങ്ങൾക്ക് മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പദ്ധതികളുടെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ 26 കിലോമീറ്റർ റോഡ് ഷോയാണ് പ്രധാനമന്ത്രി നടത്തിയത്. ബാഗൽകോട്ട് ജില്ലയിലും ബദാമിയിലും ഹാവേരിയിലും രണ്ട് പൊതു റാലികളെയും അദ്ദേഹം അഭിസംബോധന ചെയ്തു. റോഡിന്റെ ഇരുവശങ്ങളിലുമായി പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാൻ ഏകദേശം ലക്ഷക്കണക്കിന് ജനങ്ങൾ  അണിനിരന്നതായാണ് കണക്കുകൾ. പുഷ്പവൃഷ്ടി  നടത്തിയാണ് അദ്ദേഹത്തെ ജനങ്ങൾ വരവേറ്റത്.

Tags: Karnataka Electionpm modi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies