മലപ്പുറം : ഹിന്ദുക്കള്‍ സ്വന്തം കുട്ടികളെ സനാതന ധർമ്മം നിർബന്ധമായും പഠിപ്പിക്കണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുല്‍ഫത്ത് . ഹിന്ദുക്കള്‍ അവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ചെറിയ ഷെഡുകള്‍ കെട്ടി അവിടെ ഹിന്ദുമതം കുട്ടികളെ പഠിപ്പിക്കണം. അഞ്ച് വയസ്സ് മുതല്‍ 18 വയസ്സുവരെ പഠിപ്പിക്കണം. എങ്കില്‍ മാത്രമേ ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലീം യുവാക്കളുടെ കൂടെ ഒളിച്ചോടിപ്പോകുന്ന അവസ്ഥ തുടച്ചുനീക്കാനാവൂവെന്നും സുൽഫത്ത് പറയുന്നു.
തങ്ങളുടെ കൂടെ വന്ന ഹിന്ദു പെൺകുട്ടികളെ ഹരേ കൃഷ്ണ ചൊല്ലാൻ ഒരിയ്ക്കലും മുസ്ലീങ്ങൾ മടക്കി അയക്കില്ല . ഹിന്ദുക്കളുടെ പ്രാർത്ഥനകൾ പിന്നീട് ആ പെൺകുട്ടികൾ ചൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാലാണ് അവർ ആ പെൺകുട്ടികളെ മടക്കി അയക്കാത്തത് . മകളെ ഉന്നത വിദ്യാഭ്യാസത്തിനയച്ച ഹാദിയയുടെ മാതാപിതാക്കളുടെ അവസ്ഥ ഇന്ന് എത്ര ദയനീയമാണ് .ഇത്തരത്തിൽ പല പെൺകുട്ടികളുടെയും മാതാപിതാക്കളുടെ കണ്ണുനീർ കാണുന്നുണ്ട് .
മലപ്പുറത്ത് മാതാപിതാക്കൾ ഓമനിച്ച് വളർത്തിയ 16 കാരിയാണ് ഇസ്ലാം മതവിശ്വാസിക്കൊപ്പം ഒളിച്ചോടിപോയത് . ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹിന്ദുക്കൾ സ്വന്തം മതത്തെയും , സംസ്ക്കാരത്തെയും പറ്റി കുട്ടികളെ ബോധവാന്മാരാക്കണമെന്നും സുൽഫത്ത് പറയുന്നു.
Comments