കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതുമാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. നിഷ്കളങ്കരായ പെൺകുട്ടികളെ എങ്ങനെ ഭീകരവാദത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുന്നുവെന്ന് ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയെ ഇരും കൈയും നീട്ടിയാണ് പ്രക്ഷേകർ സ്വീകരിച്ചത്. അതിന് ഉദാഹരണമാണ് ഹൗസ്ഫുൾ പ്രദർശനങ്ങൾ.
റിലീസിനെത്തി മൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം നേടിയത് 35 കോടിയിലധികം കളക്ഷനാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ട് ദിവസത്തെ കളക്ഷൻ ഏകദേശം 20 കോടി രൂപയാണ്.ഞായറാഴ്ച മാത്രം ചിത്രം നേടിയത് ഏകദേശം 16.50 കോടി രൂപയാണ്. ഹിന്ദിയിൽ മാത്രം ചിത്രം 52.92 ശതമാനം കളക്ഷൻ നേടി.
സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആദാ ശർമയാണ് നായിക.വിപുൽ ഷാ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തെ പരാമർശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നായിക ആദാ ശർമ നന്ദി പറഞ്ഞു.ചിത്രത്തിന് തിയേറ്ററുകളിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ചിത്രത്തെ പരാമർശിച്ചു.
നിരൂപകരും പ്രേക്ഷകരും എന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നു. ഞാൻ സ്വപ്നം കണ്ടതിനുമപ്പുറമാണ് ഈ നേട്ടമെന്നും ആദാ ശർമ പറഞ്ഞു. എന്നാൽ ചിലർ ചിത്രത്തെ പ്രചരണ സിനിമയെന്ന് പറയുന്നു. എന്നാൽ ഐഎസ് ഭീകരതയ്ക്ക് ഇരയായവരെയും അവരുടെ മാതാപിതാക്കളെയും കണ്ട്, അവരുടെ അനുഭവങ്ങൾ അറിഞ്ഞ് കഴിഞ്ഞാൽ ഈ തെറ്റിദ്ധാരണ മാറും. അവരുടെ സാക്ഷ്യപ്പെടുത്തലുകൾ കണ്ടിട്ടും കേട്ടിട്ടുമാണ് ഇതിനെ ചിലർ എതിർക്കുന്നത്-ആദാ ശർമ കൂട്ടിച്ചേർത്തു.















