സിനിമ കണ്ടാൽ തോന്നുക പ്രളയത്തെ നാട്‌ സ്വയം അതിജീവിച്ചതാണെന്നാണ്‌ ; നമ്മൾ ഒരുമിച്ച്‌ ഇറങ്ങുവല്ലേ എന്ന്‌ ചോദിച്ച്‌ ഇറങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ട്‌ , പേര്‌ പിണറായി വിജയൻ : 2018 സിനിമയ്ക്കെതിരെ ദേശാഭിമാനി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമ കണ്ടാൽ തോന്നുക പ്രളയത്തെ നാട്‌ സ്വയം അതിജീവിച്ചതാണെന്നാണ്‌ ; നമ്മൾ ഒരുമിച്ച്‌ ഇറങ്ങുവല്ലേ എന്ന്‌ ചോദിച്ച്‌ ഇറങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ട്‌ , പേര്‌ പിണറായി വിജയൻ : 2018 സിനിമയ്‌ക്കെതിരെ ദേശാഭിമാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 06:27 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്ത് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. കേരളം കണ്ട മഹാപ്രളയം ബി​ഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഓരോ കാണികളുടെയും കണ്ണുകൾ ഈറനണിഞ്ഞു. ഏറെ പ്രയാസകരമായ ഈ ദൗത്യം എറ്റെടുത്ത് ​ഗംഭീര വിഷ്വൽസും മേക്കിങ്ങും പ്രേക്ഷകന് സമ്മാനിച്ച സംവിധായകൻ ജൂഡ് ആന്റണിക്കും അണിയറ പ്രവർത്തകർക്കും എങ്ങും പ്രശംസാ പ്രവാഹമാണ്.

എന്നാൽ ചിത്രത്തിൽ പിണറായി സർക്കാരിനെ ബൂസ്റ്റ് ചെയ്ത് കാണിക്കാത്തതിന്റെ പേരിൽ വിമർശനമുന്നയിക്കുകയാണ് സിപിഎം മാദ്ധ്യമമായ ദേശാഭിമാനി . ‘ തിയറ്ററിൽ കാണേണ്ട സിനിമ: അദൃശ്യവൽകരണ രാഷ്‌‌ട്രീയത്തിൽ നഷ്‌ടമാകുന്ന പൂർണത ‘ എന്ന ലേഖനത്തിലാണ് ചിത്രത്തിനെതിരായ പരാമർശങ്ങൾ .

‘ ഡാം തുറന്ന്‌ വിട്ടത്‌ കൊണ്ടാണ്‌ പ്രളയമുണ്ടായത്‌ എന്ന അജൻഡ നിർമിതമായ വാട്‌സാപ്പ്‌ ഫോർവേഡ്‌ തന്റെ നിലപാടായി പ്രഖ്യാപിച്ചയാണ്‌ സംവിധായകൻ ജൂഡ്‌. എം എം മണി മന്ത്രിയായപ്പോൾ വെറുതെ സ്‌കൂളിൽ പോയി എന്ന്‌ അധിക്ഷേപിച്ച ആളുമാണ്‌. ഈ രണ്ട്‌ നിലപാടുകൾ മതി ജൂഡിന്റെ രാഷ്‌ട്രീയം തിരിച്ചറിയാൻ. ഡാം തുറന്ന്‌ വിട്ടാണ്‌ പ്രളയമുണ്ടായത്‌ എന്ന നുണ ഇനിയും പറഞ്ഞാൽ കേരള ജനത തിരസ്‌കരിക്കുമെന്ന ഉറച്ച ബോധ്യമുള്ളത്‌ കൊണ്ടായിരിക്കണം അങ്ങനെ നേരിട്ട്‌ പറയാതെയിരുന്നത്‌.

വളച്ചൊടിക്കലും വ്യാജ പ്രചരണവും പോലെ തന്നെ അപകടമാണ്‌ അദൃശ്യവൽക്കരണവും തിരസ്‌കരണവും. മഹാപ്രളയത്തിലെ യഥാർഥ നായകർ കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്‌. എന്നാൽ സിനിമയിൽ അവതരിപ്പിച്ച പോലെ ഒരു പള്ളിലച്ചൻ വിളിച്ചത്‌ കൊണ്ട്‌ മാത്രം ഓടി വന്നവരല്ല അവർ. അവരെ വിളിച്ചവരിൽ ഈ നാടിന്റെ സർക്കാർ സംവിധാനം മുതൽ ഈ നാട്ടിലെ സാധാ മനുഷ്യർ വരെയുണ്ട്‌. അത്‌ കേട്ട്‌, പ്രതിസന്ധി തിരിച്ചറിഞ്ഞ്‌ എത്തിയതാണ്‌. പ്രളയകാലത്തെ യഥാർഥ ഹീറോ അവർ തന്നെയാണ്‌. അത്‌ കൊണ്ട്‌ തന്നെയാണല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അവരെ കേരളത്തിന്റെ സൈന്യം എന്ന്‌ വിളിച്ചതും നാട്‌ അത്‌ ഏറ്റ്‌ വിളിച്ചതും. പക്ഷെ അത്‌ കേവലം സഭയുടെ അക്കൗണ്ടിൽ ചാർത്തികൊടുക്കേണ്ടതല്ല.

സിനിമ കണ്ടാൽ തോന്നുക, പ്രളയത്തെ നാട്‌ സ്വയം അതിജീവിച്ചതാണെന്നാണ്‌. നമ്മൾ ഒരുമിച്ച്‌ ഇറങ്ങുവല്ലേ എന്ന്‌ ചോദിച്ച്‌ പ്രതിപക്ഷ നേതാവിനെയടക്കം ഒപ്പം കൂട്ടി ഇറങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ട്‌. പേര്‌ പിണറായി വിജയൻ, സിപിഐ എമ്മിന്റെ പിബി അംഗം. ഇതിന്റെ ഭാഗമായാണ്‌ പ്രളയ അതിജീവനവും പ്രളയാനന്ത പുനർനർമാണവുമെല്ലാം സാധ്യതമാക്കിയതിത്‌. 30 കൊല്ലം പിടിക്കും പഴയ കേരളമാക്കാൻ എന്ന്‌ പറഞ്ഞ ഇടത്താണ്‌ നാല്‌ കൊല്ലം പിന്നിടും മുമ്പ്‌ അതിലും ഉജ്വലമായ നവകേരളം ഉയർന്നത്‌. സിനിമയിലെ പോലെ നിസഹായനായ മുഖ്യമന്ത്രിയല്ല കേരളത്തിനുണ്ടായത്‌. ചരിത്രത്തെ അദശ്യവൽക്കരിക്കരുത്‌. സർക്കാർ എന്ന ജനാധിപത്യ സംവിധാനമില്ലാത്ത ഉടോപ്യൻ കേരളമാണ്‌ ജൂഡ്‌ ചിത്രീകരിച്ചത്‌. – ലേഖനത്തിൽ പറയുന്നു.

Tags: 2018 film
Share
Tweet
SendShare

More News from this section

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

Latest News

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies