'ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നത്' ; ദുരന്തബോട്ടിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയ വ്യക്തിയ്ക്ക് നേരെ വി.അബ്ദുറഹിമാൻ തട്ടിക്കയറി ; മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി ; മന്ത്രിമാർക്കെതിരെ ആരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നത്’ ; ദുരന്തബോട്ടിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയ വ്യക്തിയ്‌ക്ക് നേരെ വി.അബ്ദുറഹിമാൻ തട്ടിക്കയറി ; മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി ; മന്ത്രിമാർക്കെതിരെ ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 11:11 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : താനൂർ ബോട്ടപകടത്തിന് പിന്നാലെ മന്ത്രിയും സ്ഥലം എംഎൽഎയുമായ വി. അബ്ദുറഹിമാനെതിരെ ഗുരുതര ആരോപണം. അറ്റ്‌ലാന്റിക്ക ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാൻ ശകാരിച്ചതായാണ് ആരോപണം. താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്‌ക്കൽ മുഹാജിദാണ് മന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയത്. താനൂരിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും മന്ത്രി വി.അബ്ദുറഹിമാനും എത്തിയപ്പോഴാണ് ‘അറ്റ്ലാന്റിക്’ ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടത്.

‘അറ്റ്‌ലാന്റിക്ക’ ബോട്ട് അനധികൃതമാണെന്ന് നെഞ്ചിൽ തട്ടി അന്ന് മന്ത്രിമാരോട് പറഞ്ഞു. ബോട്ടിന് രജിസ്‌ട്രേഷനില്ലെന്നും ലൈസൻസില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും പറഞ്ഞപ്പോൾ മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറിയെന്നും ഈസമയം മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറിയെന്നും മുഹാജിദ് പറഞ്ഞു. ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന്’ ചോദിച്ചാണ് മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോൾ പിഎയ്‌ക്ക് പരാതി നൽകാൻ പറയുകയും പിഎ പരാതി എഴുതിയെടുക്കുകയും ചെയതു. എന്നാൽ തുടർ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ 23ന് ആണ് താനൂരിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് ഉദ്ഘാടനം നടന്നത്.

അതേസമയം 22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ ബോട്ട് ഉടമ നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം ബോട്ട് വിശദമായി പരിശോധിച്ചേക്കും. ബോട്ട് ഡ്രൈവർക്കും സഹായിക്കുമായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തമുണ്ടായ പൂരപ്പുഴ അഴിമുഖത്ത് ഇന്നും തിരച്ചിൽ തുടരും. ബോട്ടിൽ ഉണ്ടായിരുന്നവരെ കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചിൽ തുടരുക.

ഏറെ നീണ്ട തിരച്ചിലിനൊടുവിലാണ് ബോട്ടുടമ നാസറിനെ പിടികൂടാനായത്. നാസർ നെടുമ്പാശേരി വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. പോലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ കോഴിക്കോട് മടങ്ങി എത്തുകയായിരുന്നു. തുടർന്ന് ഇവിടെ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇയാളുടെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തു. പോലീസിന്റെ വാഹന പരിശോധനയ്‌ക്കിടെയാണ് നാസറിന്റെ വാഹനം പിടികിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തിലുണ്ടായിരുന്നു. നാസർ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനിൽ കീഴടങ്ങിയേക്കും എന്നായിരുന്നു പോലീസിന് ആദ്യഘട്ടത്തിൽ ലഭിച്ച സൂചന. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാസറിനെതിരെ രൂക്ഷ വിമർശനങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ബോട്ട് സവാരി നടത്താൻ അഴിമുഖത്ത് ആഴം കൂട്ടിയതായും മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് ഇയാൾ വിനോദ സഞ്ചാരികളെ കൊണ്ടുപോയിരുന്നതെന്നാണ് വിവരം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

Tags: muhammad riyasV. AbdurahimanTanur Boat Accident
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies