മെൻ്റലിസ്റ്റ് ആദിയുടെ 'ഇൻസോമ്നിയ' ഇനി ലണ്ടനിൽ; അതിവേഗം വിറ്റുതീർന്ന് ടിക്കറ്റുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെൻ്റലിസ്റ്റ് ആദിയുടെ ‘ഇൻസോമ്നിയ’ ഇനി ലണ്ടനിൽ; അതിവേഗം വിറ്റുതീർന്ന് ടിക്കറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 07:20 pm IST
FacebookTwitterWhatsAppTelegram

രണ്ടര മണിക്കൂറിൽ നടക്കുന്ന അത്ഭുതം.. മെൻ്റലിസ്റ്റ് ആദിയുടെ ‘ഇൻസോമ്നിയ’ എന്ന ഷോ കണ്ടിറങ്ങിയ ഓരോരുത്തരുടെയും മനസ്സിൽ നിറയുന്നത് അതാണ്.. മറ്റൊരു ഷോയ്‌ക്കും മറ്റൊരു വിനോദത്തിനും നൽകാനാകാത്ത അവാച്യമായ, പ്രകാശം നിറഞ്ഞ അനുഭൂതി. ആദിയെപ്പറ്റി പ്രേക്ഷകർ നൽകുന്ന വിശേഷണങ്ങൾ ഇതൊക്കെയാണ്. ചിലർ ഇൻസോമ്നിയ കാണാനെത്തുന്നത് സംശയത്തോടെയാണ്. എന്തിനേയും അൽപ്പം സംശയത്തോടെ മാത്രം കാണുന്ന നമ്മൾക്ക് ഈ പരിപാടിയേയും മറ്റൊരു രീതിയിൽ സമീപിയ്‌ക്കുക എളുപ്പമല്ല. എന്നാൽ കഴിഞ്ഞുപോയ സമയം സ്വപ്നമാണോ സത്യമാണോ എന്ന ശങ്കയോടെയാണ് സംശയത്തോടെ കാണാനെത്തിയവർ തിരികെയിറങ്ങുന്നത്.

“ജീവിതത്തിൽ ഒരുപാട് സ്റ്റേജ്ഷോകൾ കാണാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. എന്നാൽ ഇത്രയും വിസ്മയകരമായ ഒരു സ്റ്റേജ് ഷോ ഞാൻ കണ്ടിട്ടേ ഇല്ല”. ഇതുപറയുന്നത് വേറാരുമല്ല. സ്റ്റേജ് ഷോകളുടെ തമ്പുരാൻ നാദിർഷാ ആണ്. ലോകമെമ്പാടും ആയിരക്കണക്കിന് സ്റ്റേജ് ഷോകൾ സംവിധാനം ചെയ്തും നൂറുകണക്കിന് കലാകാരന്മാരെ ഒരുമിച്ച് അണിനിരത്തിയ സ്റ്റേജ് ഷോകളുടെ അമരക്കാരനായും നിൽക്കുന്ന നാദിർഷാ ഈ ഷോയെ പറ്റി ഇങ്ങനെ പറയണമെങ്കിൽ എത്രത്തോളം വിസ്മയകരമായിരിക്കും ആ അനുഭവം എന്ന് ആലോചിക്കണം. “കിടുക്കി, തിമിർത്തു, കലക്കി” എന്നാണ് അദ്ദേഹം പറഞ്ഞ് നിർത്തുന്നത്.

സിനിമാ നടിയായ ലെന ആകട്ടെ ഒരത്ഭുതം കാണുമ്പോലെ, അവസാനം വരെ, കണ്ണിമ വെട്ടാതെ കണ്ടിരിക്കാൻ പറ്റുന്ന ഷോ ആണിതെന്ന് അഭിപ്രായപ്പെട്ടു.. Mind Blowing is the word. അവർ പറയുന്നു. കോടിക്കണക്കിനാൾക്കാരാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആദിയെ പിന്തുടരുന്നത്. ഓരോ സ്ഥലത്തേയും ഷോകൾ ഡേറ്റ് ചാർട്ട് ചെയ്യും മുന്നേ വിറ്റു തീരുകയാണ്.

ആദ്യമായാണ് ആദി യുകെയിൽ വരുന്നത്. പ്രത്യാഹാര ഇൻ്റർനാഷണലിന്റെ ബാനറിൽ ലണ്ടനിലും മാഞ്ചസ്റ്ററിലും ലെസ്റ്ററിലുമാണ് ആദിയുടെ ഇൻസോമ്നിയ എന്ന സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. മേയ് 13, ശനിയാഴ്ച മാഞ്ചസ്റ്ററിലും, മെയ് 14 ഞായറാഴ്ച ലെസ്റ്ററിലും, മെയ് 20 ശനിയാഴ്ച ലണ്ടൻ ലൂട്ടൻ അടുത്ത് Welwyn Garden City യിലും മെയ് 21- ഞായർ ഈസ്റ്റ് ലണ്ടനിലെ Ilford ലുമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുകയാണ്.

ലെസ്റ്ററിലും മാഞ്ചസ്റ്ററിലുമൊക്കെ മെയ് 10 ആം തീയതിയോടെ ടിക്കറ്റ് വിൽപ്പന അവസാനിക്കും. ടിക്കറ്റുകൾ 02034325653 ,07438315183 എന്നീ നമ്പരുകളിലേക്ക് ഫോൺ ചെയ്തോ http://pratyahara.uk/ എന്ന വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം. കുടുംബത്തോടൊപ്പം ഈ അസുലഭ അവസരം വിനിയോഗിക്കുക. നർമ്മവും സൈക്കോളജിയും ഒരുപോലെ ചേർത്തൊരുക്കി, പ്രേക്ഷകരിൽ കൗതുകവും ആനന്ദവും ജനിപ്പിക്കുന്ന ഒരു സായാഹ്നത്തിലേക്ക് ഈ പ്രവാസത്തിന്റെ തിരക്കുകൾ മാറ്റിവച്ച് നൽകുന്ന സമയം അത്ഭുതകരമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ ഉറപ്പു തരുന്നു.

Tags: londonInsomnia
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies