വിവാഹ മണ്ഡപത്തിൽ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ, ചെരുപ്പ് കൊണ്ട് അടിച്ച് വധുവിന്റെ പിതാവ് . ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നടക്കുന്ന വിവാഹത്തിനിടെ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറല്‍ ആണ്. വിവാഹ ചടങ്ങിനെത്തിയ അതിഥികളുടെ മുന്നില്‍വച്ചായിരുന്നു അമ്മായിയച്ഛന് വരനെ അടിച്ചത്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് വരനും വധുവിനും ചുറ്റും നില്‍ക്കവെ ഒരു കൈകൊണ്ട് വരന്റെ കോളറില്‍ പിടിക്കുകയും മറു കൈയിലെ ചെരുപ്പ് കൊണ്ട് വരനെ തല്ലുകയുമായിരുന്നു. വരൻ കരഞ്ഞ് വിളിച്ച് കൊണ്ട് അടി തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.















