സിനിമ മേഖല ലഹരിയെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി. സമൂഹത്തിന്റെ സുരക്ഷയെ മുൻനിർത്തി ചില വെളിപ്പെടുത്തുകൾ നടത്തിയിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ഉദ്യോഗസ്ഥർ കണ്ടെത്തും. നിയമം അനുസരിച്ച് സിനിമ മേഖലയിൽ ശുദ്ധീകരണം ഉണ്ടാകുമെന്നും തിരുവനന്തപുരത്ത് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
“സത്യം ഉദ്യോഗസ്ഥരാണ് കണ്ടെത്തേണ്ടത്. ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ. അത് നടക്കേണ്ടതാണ്. ഉദ്യോഗസ്ഥർ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണം ആവശ്യമാണെങ്കിൽ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കട്ടെ. ഉദ്യോഗസ്ഥർ തിരുത്താനുള്ള നടപടികൾ എടുക്കുകയാണെങ്കിൽ ആ പ്രക്രിയയിൽ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കാനുള്ള നിലപാട് എടുക്കും. അതിനേ കഴിയുകയുള്ളൂ”. – സുരേഷ് ഗോപി പറഞ്ഞു.
Comments