കോടതി മിണ്ടാതിരിക്കില്ല, ഉത്തരവാദിത്വപ്പെട്ടവർ പരാജയപ്പെടുമ്പോഴാണ് ഇടപെടേണ്ടി വരുന്നത്; ചീത്ത വിളി കാര്യമാക്കുന്നില്ല, കോടതിക്ക് ഉത്തരവാദിത്വം ജനങ്ങളോടെന്ന് ജ. ദേവൻ രാമചന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടതി മിണ്ടാതിരിക്കില്ല, ഉത്തരവാദിത്വപ്പെട്ടവർ പരാജയപ്പെടുമ്പോഴാണ് ഇടപെടേണ്ടി വരുന്നത്; ചീത്ത വിളി കാര്യമാക്കുന്നില്ല, കോടതിക്ക് ഉത്തരവാദിത്വം ജനങ്ങളോടെന്ന് ജ. ദേവൻ രാമചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 04:39 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: താനൂർ ബോട്ടപകടത്തിൽ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി. വിഷയം പരിഗണിച്ചതിന് ജഡ്ജിമാർ സൈബർ ആക്രമണം നേരിടുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വപ്പെട്ടവർ ഉൾപ്പെടെയാണ് കോടതിയെ വിമർശിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. കോടതി ഇടപെടാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണമെന്തെന്നും കോടതി ചോദിച്ചു.

താനൂർ ബോട്ടപകട വിഷയത്തിലും യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട വിഷയത്തിലും സർക്കാരിനും പോലീസിനുമെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെ സൈബർ ഇടങ്ങളിൽ ജഡ്ജിക്കെതിരെ വലിയ ആക്ഷേപം ഉയർന്നിരുന്നു. ഇടതു അനുകൂല പ്രൊഫൈലുകളിൽ നിന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ ശക്തമായ അധിക്ഷേപ പരാമർശങ്ങളായിരുന്നു ഉയർന്നത്. കേസ് പരിഗണിച്ച കോടതി പോലും സൈബർ ആക്രമണത്തിന് വിധേയമായ സാഹചര്യത്തിലായിരുന്നു ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതിരൂക്ഷമായ പരാമർശം നടത്തിയത്.

പറയാനുള്ളത് മുഖത്ത് നോക്കി പറയണമെന്നും എന്ത് പറഞ്ഞാലും കേൾക്കാത്ത കൂട്ടരാണ് തങ്ങളെക്കുറിച്ച് എഴുതുന്നതെന്നും ജസ്റ്റിസ് പ്രതികരിച്ചു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാണെന്ന് ചിത്രീകരിക്കുന്നു. തന്റെ ശബ്ദം അടിച്ചമർത്താനാകില്ല, ഉത്തരവാദിത്വപ്പെട്ടവർ പരാജയപ്പെടുമ്പോഴാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നത്. ജനങ്ങളോടാണ് കോടതിക്ക് ഉത്തരവാദിത്വമെന്നും ചീത്ത വിളിക്കുന്നവർക്ക് അത് തുടരാമെന്നും അത് കാര്യമാക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

സർക്കാരിന് ഇല്ലാത്ത സങ്കടമാണ് പലർക്കും, സിസ്റ്റം പരാജയപ്പെട്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചു. കോടതി മൗനിയാകണോ? ഒരു കുടുംബത്തിലെ 11 പേർ മരിച്ചാലും മിണ്ടാതിരിക്കണോ എന്നും കോടതി ചോദിച്ചു. ബോട്ടപകടത്തിൽ സ്വമേധയാ കേസ് എടുത്തതിലാണ് ചിലർക്ക് വിഷമം. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുമ്പോൾ സർക്കാർ നോക്കി നിൽക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: Kochicyber attackHigh CourtVandhana das
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies