കോഴിക്കോട് ; കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചതു മുതൽ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു
ബിജെപി ആഗ്രഹിക്കുന്ന പണി നടപ്പിലാക്കാൻ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും അവരുടെകൂടെ കൂടുകയാണ്. ഇടതുപക്ഷം രാജ്യത്താകെ പടർന്നു പന്തലിച്ചു നിൽക്കുകയല്ലെങ്കിൽപ്പോലും ഇടതുപക്ഷ ബദൽ ഉയർത്തുന്ന ഈ സർക്കാരിനെ കേന്ദ്രസർക്കാരും ബിജെപി ദേശീയ നേതൃത്വവും ഭയക്കുന്നു.
ഇടതുപക്ഷ ബദൽ ഉയർത്തുന്ന എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യം ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. അവർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു മാസ്റ്റർ പ്ലാൻ ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Comments