ദയാവധം നിയമവിധേയമാക്കി പോർച്ചുഗൽ; എതിർത്ത് കൺസർവേറ്റീവ് പാർട്ടി; പതിനെട്ട് വയസ്സിന് മുകളിലുള്ള മാരക രോഗം ബാധിച്ചവർക്ക് ജീവിതം അവസാനിപ്പിക്കാൻ അധികൃതുടെ സഹായം തേടാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദയാവധം നിയമവിധേയമാക്കി പോർച്ചുഗൽ; എതിർത്ത് കൺസർവേറ്റീവ് പാർട്ടി; പതിനെട്ട് വയസ്സിന് മുകളിലുള്ള മാരക രോഗം ബാധിച്ചവർക്ക് ജീവിതം അവസാനിപ്പിക്കാൻ അധികൃതുടെ സഹായം തേടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 01:26 pm IST
Facebook
Twitter
WhatsAppTelegram

ലിസ്ബൺ: ഗുരുതരമായ രോഗം ബാധിച്ചവർക്ക് ദയാവധം നിയമ വിധേയമാക്കി പോർച്ചുഗൽ. പതിനെട്ട് വയസ്സിന് മുകളിലുള്ള മാരകമായ അസുഖങ്ങൾ അനുഭവിക്കുന്നവർക്കും കഠിനമായ വേദന അനുഭവിക്കുന്നവർക്കും ദയാവധം അനുവദിക്കുന്ന നിയമനിർമ്മാണത്തിനാണ് പോർച്ചുഗീസ് പാർലമെന്റ് വെള്ളിയാഴ്ച അംഗീകാരം നൽകിയത്. ഇതോടെ ദയാവധം നിയമവിധേയമാക്കിയ മറ്റ് രാജ്യങ്ങളുടെ പട്ടികയിൽ പോർച്ചുഗലും ഉൾപ്പെട്ടു. പോർച്ചുഗലിന്റെ അയൽരാജ്യമായ സ്‌പെയിനിലും ദയാവധം നിയമം മൂലം അംഗീകരിച്ചിട്ടുണ്ട്.

കത്തോലിക്കാ രാഷ്‌ട്രമായ പോർച്ചഗലിൽ ദയാവധം നിയമവിധേയമാക്കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കടുത്ത സഭാവിശ്വാസിയായ കൺസർവേറ്റീവ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ ദയാവധത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.

18 വയസ്സിന് മുകളിലുള്ള ആളുകൾക്ക് മാരകമായ അസുഖവും അസഹനീയമായ വേദനയും ഉണ്ടെങ്കിൽ മെഡിക്കൽ നിബന്ധനകൾക്ക് വിധേയമായി ജീവിതം അവസാനിപ്പിക്കാനുള്ള സഹായം അധികാരികളോട് അഭ്യർത്ഥിക്കാൻ സാധിക്കും. എതെങ്കിലും മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോയവർക്ക് പരിരക്ഷ ലഭിക്കില്ല. പോർച്ചുഗൽ പൗരന്മാർക്കും നിയമപരമായ താമസക്കാർക്കും മാത്രമേ നിയമം ബാധകമാകൂ. വിദേശികൾക്കും നിയമം ബാധകമല്ല.

ദയാവധം നിയമവിധേയമാക്കിയ ആദ്യ രാജ്യം ബെൽജിയമാണ്. 2002 ലാണ് നിയമം പാസാക്കിയത്. 2014 മുതൽ ബെൽജിയം എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് ഡോക്ടറുടെ സഹായത്തോടെ ദയാവധം അനുവദിക്കാൻ തുടങ്ങി. മാരകമായതോ ഭേദമാക്കാനാവാത്തതോ ആയ രോഗമോ വിട്ടുമാറാത്ത വേദനയോ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കാണ് മരണം അനുവദിക്കുന്നത്. തിന് മാതാപിതാക്കളുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും അനുമതി ഉണ്ടായിരിക്കണം.

ദയാവധ നിയമങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ പലപ്പോഴും വിവാദമാകാറുണ്ട്. രോഗികളെ അന്തസ്സോടെ മരിക്കാനും അവരുടെ കഷ്ടപ്പാടുകൾ ഒഴിവാക്കാനും ദയാവധം അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് അതിനെ പിന്തുണക്കുന്നവർ വാദിക്കുന്നു. എന്നാൽ, ദയാവധത്തെ എതിർക്കുന്നവർ പറയുന്നത് അത് അധാർമ്മികവും മനുഷ്യജീവന്റെ മൂല്യത്തെ തകർക്കുന്നതുമാണ് എന്നാണ്.

Tags: PORTUGALeuthanasia
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies