കാമുകനൊപ്പം ശരീരത്തിലെ ഒരു ഭാഗം പാചകം ചെയ്ത് കഴിച്ചതായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. സ്‌പനിഷ് ഇൻഫ്ലുവൻസർ പൗള ഗോനു എന്ന 30കാരിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. തന്റെ കാൽമുട്ടിന് നേരത്തെ പരുക്കേറ്റിരുന്നുവെന്നും മുട്ടിന്റെ ചെറിയ ഭാഗം സർജറിയിലൂടെ ഡോക്ടർമാർ നീക്കിയെന്നുമാണ് യുവതി പറഞ്ഞത്. ഈ ഭാഗം ഡോക്ടർമാർ തങ്ങൾക്ക് തന്നതായും ഇത് ഉപയോഗിച്ച് ഒരു വിഭവം ഉണ്ടാക്കി കഴിച്ചതായുമാണ് പൗളയുടെ അവകാശവാദം.
തന്റെ ശരീരഭാഗത്ത് നിന്നും മുറിച്ച് മാറ്റിയ ആ ഭാഗം ശരീരത്തിൽ തന്നെ തിരിച്ച് ചേർക്കണം എന്ന് പൗള ഗോനു കാമുകനോട് പറഞ്ഞു. തുടർന്ന് അവൻ സമ്മതിക്കുകയും ‘ബൊലോഗ്നെസ്’ എന്ന വിഭവം ഉണ്ടാക്കി കാൽ മുട്ടിന്റെ ഭാഗം ഇതിൽ ഇട്ട് പാചകം ചെയ്യുകയും ചെയ്തു. സോസ് ഉപയോഗിച്ചാണ് ഈ വിഭവം കഴിച്ചതെന്നും അവർ വ്യക്തമാക്കി.
ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയും വലിയ രീതിയിൽ ഇവർക്കെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്. ക്ലബ്113 എന്ന യൂട്യൂബ് ചാനലിനോടാണ് ഇവർ ഇക്കാര്യം പറഞ്ഞത്. പൗളയ്‌ക്ക് ഇൻസ്റ്റാഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്സുണ്ട്.














