പാലക്കാട്: ട്രെയിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. വാക്ക് തർക്കത്തെ തുടർന്ന സഹയാത്രികൻ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്.
കുത്തി പരിക്കേൽപ്പിച്ച യാത്രക്കാരനെ ആർപിഎഫ് പിടികൂടി. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഗുരുവായൂർ സ്വദേശി സിയാദ് ആണ് പിടിയിലായത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments