കേരള സ്റ്റോറി സിനിമ കണ്ട അനുഭവം പങ്കുവെച്ച് ഇന്ത്യൻ ടെലിവിഷൻ താരം ദേവ്ലീന ഭട്ടാചാര്യ. മുസ്ലീം ആയ ഭർത്താവിനൊപ്പമിരുന്നാണ് താൻ ചിത്രം കണ്ടതെന്നും അദ്ദേഹം സിനിമയെ അഭിനന്ദിച്ചതായും താരം പറഞ്ഞു.
സിനിമ ഒരു മതത്തിന് എതിരോ ഒരു പ്രത്യേക സ്ഥലത്തിനെതിരെന്നോ തോന്നിയില്ലെന്നും അവർ വ്യക്തമാക്കി. സിനിമയെ സിനിമ ആയി കാണണമെന്നും കലാസൃഷ്ടിയെ അത്തരത്തിൽ കാണമമെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ദേവ്ലീന ഭട്ടാചാര്യ ഇക്കാര്യം വ്യക്തമാക്കിയത്.
കേരള സ്റ്റോറി കണ്ടതിന് പിന്നാലെ മറ്റൊരു യുവതിയ്ക്കുണ്ടായ അനുഭവവും അവർ പങ്കുവെച്ചു. ഇസ്ലാം മതവിശ്വാസിയായ യുവാവുമായി ഏറെ കാലമായി പ്രണയത്തിലായിരുന്നു ദേവ്ലീനയുടെ സുഹൃത്തായ പെൺകുട്ടി. കേരള സ്റ്റോറി പ്രദർശനത്തിനെത്തിയതിന് പിന്നാലെ ചിത്രം കാണാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും യുവാവ് നിഷേധിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടി ഇസ്ലാമോഫോബിക് ആണെന്നാണ് യുവാവ് പറഞ്ഞിരുന്നത്. എന്തിനാണ് ഇത്രമാത്രം പരുഷമായി പെരുമാറുന്നതെന്ന് ചോദിച്ചപ്പോൾ യുവതിയെ തല്ലി പരിക്കേൽപ്പിക്കുകയും മതം മാറി വിവാഹം കഴിക്കണമെന്നും യുവാവ് പറഞ്ഞു. സിനിമ കാണരുതെന്നും വിലക്കി.
Its not always like that. My husband is a muslim & came with me to watch the movie & he appreciated it. He neither took it as an offence nor he felt it was against his religion. And i feel thats how every indian should be like. #TheKeralaStory https://t.co/Qr0NSd87X1
— Devoleena Bhattacharjee (@Devoleena_23) May 13, 2023
കേരള സ്റ്റോറി കാണാൻ അതിയായ ആഗ്രഹം പെൺകുട്ടിയ്ക്കുണ്ടായിരുന്നു. തുടർന്ന് യുവാവിന്റെ എതിർപ്പ് മറികടന്ന് പെൺകുട്ടി ചിത്രം കാണുകയായിരുന്നു. സിനിമ കണ്ട് ഇറങ്ങിയതിന് പിന്നാലെ ആൺസുഹൃത്തിനെ വിളിച്ച് ബന്ധം വേർപ്പെടുത്തുന്നതായി പറയുകയാണ് ഉണ്ടായത്. പ്രണയം എന്ന് തെറ്റിദ്ധരിച്ചാണ് അയാളുമായി ബന്ധത്തിലേർപ്പെട്ടതെന്നും ജീവിതത്തിൽ വെളിച്ചം പകർന്നത് കേരള സ്റ്റോറിയാണെന്നും അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും നന്ദി അറിയിക്കുന്നതായും പെൺകുട്ടി പറഞ്ഞു. ഇത്രമാത്രം സ്വാധീനമാണ് കേരള സ്റ്റോറി ചെലുത്തുന്നതെന്നും നിരവധി പേരുടെ ജീവിതത്തിൽ വെളിച്ചം പകരുന്ന ചിത്രമാണ് ആദാ ശർമ നായികയായ ചിത്രമെന്നും നിരവധി ആളുകൾ പറയുന്നു.
Comments