ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയാകാൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായി കെ വി വിശ്വനാഥൻ. ഇത് സംബന്ധിച്ച കൊളീജിയം ശുപാർശ കേന്ദ്രത്തിന് കൈമാറി. കൂടാതെ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീം കോടതി ജഡ്ജിയാകും. ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എംആർ ഷാ എന്നിവർ വിരമിച്ച ഒഴിവിലേയ്ക്കാണ് ഇരുവരെയും ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശ.
കെ വി വിശ്വനാഥൻ 32 വർഷമായി അഭിഭാഷകനാണ്. പല സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2009ലാണ് സീനീയർ അഭിഭാഷക പദവിയിലേക്ക് വിശ്വനാഥൻ എത്തിയത്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചു.
പാലക്കാട് സ്വദേശിയാണ് കെ വി വിശ്വനാഥൻ. കൊളീജീയം ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ 2030-ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ വി വിശ്വനാഥൻ എത്തും.
Comments