വയനാട്: വാഹനത്തിൽ ലിഫ്റ്റ് കൊടുത്ത ആളുടെ ബാഗിൽനിന്ന് നിന്ന് ആനപ്പല്ല് കണ്ടെടുത്ത സംഭവത്തിൽ വിനോദസഞ്ചാരികൾ അറസ്റ്റിൽ. വയനാട് പുൽപ്പള്ളി സ്വദേശി അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് അറസ്റ്റിലായത്. വിനോദ സഞ്ചാരികളുടെ കൂട്ടത്തിലെ ഒരാളുടെ സുഹൃത്തായിരുന്നു ആനപ്പല്ല് കടത്തിയ യുവാവ്. തുടർന്ന് മുത്തങ്ങയിൽ വെച്ചുള്ള വാഹന പരിശോധനയിലാണ് പോലീസ് ആനപ്പല്ല് കണ്ടെടുത്തത്.
അരക്കിലോ തൂക്കമുള്ള ആനപ്പല്ലായിരുന്നു പോലീസ് കണ്ടെടുത്തത്. ഇയാൾക്ക് ആനപ്പല്ല് വനത്തിൽ നിന്നു കിട്ടിയെന്നായിരുന്നു പോലീസിന് മൊഴി നൽകിത്. തുടർന്ന് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
Comments