മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം പൃത്വിരാജ്-മോഹൻ ലാൽ കൂട്ടുകെട്ട് എന്നത് തന്നെയാണ്.
അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് നടത്തിയ ലൊക്കേഷൻ ഹണ്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെറ്റ് വർക്ക് തുടങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സെറ്റ് നിർമ്മാണം അടുത്തയാഴ്ച്ചയോടെ ആരംഭിക്കുമെന്നാണ് വിവരം. ഇതിന് ശേഷം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
Hombale films onboard as one of the producers for Mollywood's prestigious movie #Empuraan(Lucifer 2)🤞💥
Set work to start from next week & shooting to begin soon 🎥#L2E | #Mohanlal | #Prithviraj pic.twitter.com/yuo32yxnuJ— AmuthaBharathi (@CinemaWithAB) May 16, 2023
അതേസമയം, എമ്പുരാൻ നിർമ്മിക്കുന്നതിനായി ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നു എന്നാണുള്ള സൂചനകളുമുണ്ട്. ലൂസിഫർ നിർമ്മിച്ചത് ആശിർവാദ് സിനിമാസ് ആയിരുന്നു. എന്തായാലും മലയാളികൾക്ക് ഏറെ പ്രതീക്ഷകൾ അർപ്പിക്കാവുന്ന സിനിമയാണ് എമ്പുരാൻ എന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്.















