കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടൺ; ദക്ഷിണേന്ത്യയിൽ രണ്ടാമത്തേത്; അപൂർവ്വ നേട്ടം സ്വന്തമാക്കി M4 Tech; പ്ലേ ബട്ടണുകളെക്കുറിച്ചറിയാം..
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടൺ; ദക്ഷിണേന്ത്യയിൽ രണ്ടാമത്തേത്; അപൂർവ്വ നേട്ടം സ്വന്തമാക്കി M4 Tech; പ്ലേ ബട്ടണുകളെക്കുറിച്ചറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 07:11 pm IST
Facebook
Twitter
WhatsAppTelegram

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് സമൂഹമാദ്ധ്യമ ഭീമനായ യൂട്യൂബ് തങ്ങളുടെ യൂട്യൂബേഴ്സിന് നൽകുന്ന സമ്മാനമാണ് പ്ലേ ബട്ടണുകൾ. നമ്മുടെ നാട്ടിൽ നിരവധിയാളുകൾക്ക് സിൽവർ, ഗോൾഡ് പ്ലേ ബട്ടണുകൾ ലഭിച്ചിട്ടുമുണ്ട്. എന്നാൽ ഇതാദ്യമായി ഡയമണ്ട് പ്ലേ ബട്ടൺ നൽകി ഒരു മലയാളി യൂട്യൂബറെ ആദരിച്ചിരിക്കുകയാണ് യൂട്യൂബ്. M4 Tech എന്ന യൂട്യൂബ് ചാനലാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടൺ ജേതാവായി മാറിയിരിക്കുകയാണ് ചാനലുടമയായ ജിജോ ജോസഫ്.

ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആകുമ്പോൾ സിൽവർ പ്ലേ ബട്ടണും പത്ത് ലക്ഷം (ഒരു ദശലക്ഷം അഥവാ വൺ മില്യൺ) സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിക്കുമ്പോൾ ഗോൾഡ് പ്ലേ ബട്ടണും ലഭിക്കുന്നു. കേരളത്തിൽ നൂറുകണക്കിന് പേർക്ക് ഈ നേട്ടം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ പത്ത് ദശലക്ഷം അഥവാ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സാകുമ്പോൾ മാത്രം കിട്ടുന്ന അപൂർവ്വ അംഗീകാരമാണ് ഡയമണ്ട് പ്ലേ ബട്ടൺ. കേവലം ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടിയത് കൊണ്ട് മാത്രം ഈ ബട്ടൺ സ്വന്തമാക്കാൻ സാധിക്കുകയുമില്ല. കടമ്പകൾ ഏറെയുണ്ടെന്ന് സാരം.

ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സ് ആയതിന് ശേഷം ചാനലിലെ കണ്ടന്റിന്റെ നിലവാരവും മറ്റും വിലയിരുത്തി യൂട്യൂബ് സ്വയം ശുപാർശ ചെയ്തതിന് ശേഷമേ ഡയമണ്ടിലേക്ക് എത്താൻ സാധിക്കൂ. ഇതിനായി ഇന്ത്യയിൽ നിന്നുള്ള യൂട്യൂബിന്റെ പ്രതിനിധികൾ ഉൾപ്പെടെ പ്രവർത്തിക്കേണ്ടതായി വരും. ഏറെ സങ്കീർണമായ ഈ പ്രക്രിയ മറികടന്നാണ് M4 Tech എന്ന ചാനൽ ഡയമണ്ട് പ്ലേ ബട്ടൺ എന്ന സ്വപ്നം നേടിയെടുത്തത്.

സൗത്ത് ഇന്ത്യയിൽ തന്നെ രണ്ടാമത്തെ ഡയമണ്ട് പ്ലേ ബട്ടണാണിത്. ആദ്യത്തേത് തമിഴ്‌നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വില്ലേജ് കുക്കിങ് എന്ന ചാനലായിരുന്നു നേടിയത്. 2021 ജൂലൈയിലായിരുന്നു ഈ അപൂർവ്വ നേട്ടം. അതിന് ശേഷം ദക്ഷിണേന്ത്യയ്‌ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഡമയണ്ട് പ്ലേ ബട്ടൺ അംഗീകാരം ജിജോ ജോസഫ് സ്വന്തമാക്കി. ഇന്ത്യയിൽ ഡയമണ്ട് പ്ലേ ബട്ടൺ സ്വന്തമാക്കിയ മറ്റൊരു ചാനൽ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലെയുടേതായിരുന്നു. അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു ഈ അംഗീകാരം തേടിയെത്തിയത് എന്നതിനാൽ സിദ്ധുവിന്റെ മാതാപിതാക്കൾ ഇത് ഏറ്റുവാങ്ങുകയും ചെയ്തു.

നിലവിൽ കേരളത്തിലെ യൂട്യൂബേഴ്സിനിടയിൽ ഏറ്റവുമധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലായ M4 Tech തങ്ങളുടെ പ്രയാണം ആരംഭിച്ചത് 2017ലായിരുന്നു. ടെക്‌നിക്കൽ വിഷയങ്ങളായിരുന്നു ചാനലിൽ പ്രധാനമായും അവതരിപ്പിച്ചിരുന്നത്. ജിജോ ജോസഫിന്റെയും സംഘത്തിന്റെയും കഠിനാധ്വാനം കൊണ്ട് പൊടുന്നനെ ഉയർച്ചയിലെത്തിയ ചാനൽ പ്രതിമാസം ഒരുലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സിനെ വീതം നേടാൻ തുടങ്ങി. ചാനൽ തുടങ്ങി ഒരു വർഷത്തിനകം തന്നെ ആദ്യ പ്ലേ ബട്ടണായ സിൽവർ ജിജോ ജോസഫ് സ്വന്തമാക്കിയിരുന്നു. പിന്നീട് മാസങ്ങൾ പിന്നിട്ടപ്പോൾ ഓരോരോ ഗോൾഡ് ബട്ടണുകൾ വീതം കിട്ടി തുടങ്ങി. ഒടുവിൽ സ്വപ്‌ന സാക്ഷാത്കാരമെന്ന പോലെ കേരളത്തിലേക്ക് ആദ്യ ഡമയണ്ട് പ്ലേ ബട്ടൺ എത്തിക്കാനും M4 Tech ഉടമയായ ജിജോ ജോസഫിന് കഴിഞ്ഞു.

സിൽവർ പ്ലേറ്റഡായ മെറ്റലിന് നടുക്ക് വലിയൊരു ക്രിസ്റ്റൽ ഘടിപ്പിച്ചതാണ് ഡമയണ്ട് പ്ലേ ബട്ടൺ. ലോകത്തിതുവരെ ആയിരത്തിൽ താഴെ ചാനലുകൾക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുകൂടാതെ മറ്റ് രണ്ട് പ്ലേ ബട്ടണുകൾ കൂടി യൂട്യൂബ് അംഗീകാരമായി നൽകുന്നുണ്ട്. 50 ദശലക്ഷം അഥവാ 5 കോടി സബ്‌സ്‌ക്രൈബേഴ്‌സായാൽ കസ്റ്റം ക്രിയേറ്റർ അവാർഡും 100 ദശലക്ഷം അഥവാ 10 കോടി സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയാൽ റെഡ് ഡമയണ്ട് ക്രിയേറ്റർ അവാർഡും യൂട്യൂബ് നൽകുന്നതാണ്. ഇതിൽ ആദ്യത്തേത് ലോകത്താകെ 17 ചാനലുകൾക്കും രണ്ടാമത്തേത് 7 ചാനലുകൾക്കും മാത്രമാണ് ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളത്.

Tags: youtube
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies