സിനിമയല്ല ഇത് ജീവിതം, ദി കേരള സ്റ്റോറി'; ഞെട്ടിക്കുന്ന കഥ വെളിപ്പെടുത്തി 26 പെൺകുട്ടികൾ; കണക്ക് നോക്കിയാൽ 32,000-ത്തേക്കാൾ കൂടുതൽ; കേരളത്തിനുള്ളിൽ രണ്ടു കേരളം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയല്ല ഇത് ജീവിതം, ദി കേരള സ്റ്റോറി’; ഞെട്ടിക്കുന്ന കഥ വെളിപ്പെടുത്തി 26 പെൺകുട്ടികൾ; കണക്ക് നോക്കിയാൽ 32,000-ത്തേക്കാൾ കൂടുതൽ; കേരളത്തിനുള്ളിൽ രണ്ടു കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 10:21 pm IST
FacebookTwitterWhatsAppTelegram

രാജ്യമൊട്ടാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നു കൊണ്ട് ബോക്‌സ്ഓഫീസിൽ വലിയ വിജയം തീർക്കുകയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നുള്ള സ്ത്രീകളെ മതം മാറ്റി തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐഎസ്) ഭാഗമാക്കുന്ന ഗൂഢനീക്കങ്ങളെപ്പറ്റി പറയുന്ന സിനിമയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകളും സിപിഎം, കോൺ?ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികളും രംഗത്തു വന്നിരുന്നു. സിനിമയിൽ പറയുന്ന കാര്യങ്ങൾ സത്യമല്ലെന്നുള്ള വാദമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ, സിനിമയ്‌ക്കെതിരെ പ്രചാരണം നടത്തുന്നവർക്ക് ഇരകളെ പരിചയപ്പെടുത്തി കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് ദി കേരള സ്റ്റോറിയുടെ അണിയറ പ്രവർത്തകർ. നിർബന്ധിത മതപരിവർത്തനത്തിലൂടെ കെണിയിൽപ്പെട്ട് നരകയാതന അനുഭവിച്ച 26-ഓളം സ്ത്രീകളാണ് തങ്ങളുടെ അതിജീവനത്തിന്റെ കഥ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമ മൂന്ന് സ്ത്രീകളെക്കുറിച്ചാണ് പറയുന്നത്, എന്നാൽ ആയിരക്കണക്കിന് സ്ത്രീകളുടെ കഥയാണ് ദി കേരള സ്റ്റോറി എന്നും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തതെന്നും നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന് ശേഷമാണ് ഇരകളാക്കപ്പെട്ട സ്ത്രീകളെ അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയത്. ഇവർ തങ്ങളുടെ അനുഭവങ്ങൾ സദസ്സിൽ തുറന്നു പറഞ്ഞു. മതം മാറ്റപ്പെട്ട 7000-ത്തോളം സ്ത്രീകളെ തങ്ങൾ തിരികെ കൊണ്ടു വന്നിട്ടുണ്ടെന്ന് ഇരകളിൽ ഒരാൾ വെളിപ്പെടുത്തി. ‘1999 മുതലുള്ള പരിശ്രമ ഫലമായി മതം മാറ്റപ്പെട്ട 7,000 സ്ത്രീകളെ തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾ വിജയിച്ചു. 7,000 സ്ത്രീകളിൽ ഈ 26 പേരും ദൗത്യത്തിനായി സമർപ്പിക്കപ്പെട്ടവരാണ്. മതപരിവർത്തനത്തിനെതിരെ പോരാടുകയും ആളുകളെ തിരികെ കൊണ്ടുവരികയും ഞങ്ങൾ ചെയ്യുന്നു. പെൺകുട്ടികളെ മാത്രമല്ല, ആൺകുട്ടികളെയും ഇങ്ങനെ മതം മാറ്റുന്നുണ്ട്. 15-17 വയസ്സ് പ്രായമുള്ള ആൺകുട്ടികളെ ഇസ്ലാമിലേയ്‌ക്ക് മതം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഞങ്ങൾക്ക് മുന്നിലെത്തിയത് നാല് കേസുകളാണ്. ഇങ്ങനെയൊരു കണക്ക് നോക്കിയാൽ അത് 32,000-ത്തേക്കാൾ വളരെ കൂടുതലായിരിക്കും’- എന്ന് യുവതി പറഞ്ഞു.

കേരളത്തിൽ രണ്ട് കേരളമുണ്ടെന്ന് സംവിധായകൻ സുദീപ്തോ സെനും ചൂണ്ടിക്കാണിച്ചു. ‘കേരളത്തിലെ ഒരു ഭാഗം മനോഹരമാണ്, മറുഭാഗം ഭീകരവാദ ശൃംഖലകളുടെ താവളവും. കേരളത്തിനുള്ളിൽ രണ്ടു കേരളമുണ്ട്. ആദ്യത്തേത് കളരിപയറ്റും നൃത്തവും കായലുകളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണ്. രണ്ടാമത്തേത്, ഭീകരവാദ ശൃംഖല ശക്തമായ മറ്റൊരു കേരളം- എന്ന് സുദീപ്തോ സെൻ പറഞ്ഞു. ഇസ്ലാം മതം ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ കഥ കാണിക്കുകയായിരുന്നു തന്റെ ലക്ഷ്യം എന്നും അതിന് ‘ലൗ ജിഹാദ്’ എന്നോ മറ്റെന്തെങ്കിലുമോ പേരിടേണ്ടത് ജനങ്ങളാണെന്നും നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായും അഭിപ്രായപ്പെട്ടു. ഇസ്ലാം മതത്തിന്റെയും ഐഎസിന്റെയും പിടിയിൽ കുടുങ്ങിയ നിരവധി പെൺകുട്ടികളാണ് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Tags: The Kerala StoryVipul ShahSudipto Sen
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies