കൊച്ചി : ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന എയർ ഏഷ്യയെ അഭിനന്ദിച്ച് നടൻ ഉണ്ണിമുകുന്ദൻ . എയർ ഏഷ്യയുടെ ഇതുമായി ബന്ധപ്പെട്ട ചിത്രം സഹിതമാണ് താരം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് . ‘ ഗംഭീരം എയർ ഏഷ്യ ! ഇത് കണ്ടതിൽ വളരെ സന്തോഷം ‘ എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ് .
നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് എത്തുന്നത് . ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്ന മലയാളത്തിലെ ഒരേ ഒരു നടനാണ് ഉണ്ണി മുകുന്ദനെന്നും , അവർ കൊള്ളുന്ന വെയിലാണ് നമ്മുടെ തണൽ , പരിഗണനകൾ അർഹമായിടത്ത് നൽകുന്നതിലൂടെ നാം സ്വയം ബഹുമാനിതരാകുന്നു എന്നൊക്കെയാണ് കമന്റുകൾ. മുൻപ് സായുധ സേനാംഗങ്ങൾക്ക് അടിസ്ഥാന നിരക്കുകളില്ലാതെ 50,000 സീറ്റുകൾ എയർഏഷ്യ വാഗ്ദാനം ചെയ്തിരുന്നു .
Comments