തൃശൂർ: തൃശൂർ ആനന്ദപുരത്ത് ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി സ്വദേശിയായ ആദർശ് ആണ് (20) മരിച്ചത്. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളത്തിലാണ് സംഭവമുണ്ടായത്.
സുഹൃത്തുക്കളോടൊപ്പമാണ് ആദർശ് ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയത്. കുളത്തിന്റെ മറു കരയിലേക്ക് നീന്തുന്നതിനിടെ ആദർശ് മുങ്ങി പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇരിങ്ങാലക്കുട ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തിയെങ്കിലും ആദർശിനെ കണ്ടെത്താനായില്ല. രണ്ട് മണിക്കൂറോളമാണ് ഫയർഫോഴ്സ് തിരച്ചിൽ നടത്തിയത്. തുടർന്ന് തൃശൂരിൽ നിന്നും എത്തിയ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചാലക്കുടി ഐടിഐ വിദ്യാർത്ഥിയാണ് ആദർശ്.
Comments