സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കേരളത്തിൽ കടത്തുന്നത് പാവങ്ങളെന്ന് ജോൺ ബ്രിട്ടാസ്; സ്വർണക്കട‌ത്തിൽ സ്വർണ മെഡൽ കേരളത്തിന്; കണക്കുകൾ സഹിതം പുറത്തുവിട്ട് ശ്രീജിത്ത് പണിക്കരുടെ മറുപടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കേരളത്തിൽ കടത്തുന്നത് പാവങ്ങളെന്ന് ജോൺ ബ്രിട്ടാസ്; സ്വർണക്കട‌ത്തിൽ സ്വർണ മെഡൽ കേരളത്തിന്; കണക്കുകൾ സഹിതം പുറത്തുവിട്ട് ശ്രീജിത്ത് പണിക്കരുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 11:49 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത് കേരളത്തിലല്ല, ഉത്തരേന്ത്യയിലാണ് എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. കേരളത്തിൽ കുറച്ചു പാവങ്ങൾ എവിടെയെങ്കിലും ഇത്തിരി സ്വർണം ഒളിപ്പിച്ച് കടത്തുന്നതിനെ മാദ്ധ്യമങ്ങളാണ് പെരുപ്പിച്ച് കാണിക്കുന്നത് എന്നായിരുന്നു ബ്രിട്ടാസിന്റെ വാദം. ജോൺ ബ്രിട്ടാസിന്റെ ഈ അവകാശവാദത്തിന് കണക്കുകൾ സഹിതം പുറത്തുവിട്ട് മറുപടി നൽകിയിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. കേന്ദ്രസർക്കാർ പുറത്തു വിട്ട കണക്കുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ശ്രീജിത്ത് പണിക്കരുടെ മറുപടി.

‘ജോൺ ബ്രിട്ടാസ് നൽകിയ ഒരു യുട്യൂബ് അഭിമുഖത്തിൽ അദ്ദേഹം സ്വർണക്കള്ളക്കടത്തിനെപ്പറ്റി പരാമർശിക്കുന്ന ഒരു ഭാ​ഗമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത് ഉത്തരേന്ത്യയിലാണ് എന്ന് ബ്രിട്ടാസ് അതിൽ പറയുന്നു. കുറച്ച് പാവങ്ങൾ ​ഗൾഫിൽ നിന്ന് ഇത്തിരി സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കൊണ്ടുവരുന്നത് മാത്രമാണ് കേരളത്തിൽ നടക്കുന്നത് എന്നു പറഞ്ഞ് ഇവിടെ നടക്കുന്ന സ്വർണക്കടത്തിനെ അദ്ദേഹം നിസ്സാരവൽക്കരിക്കുകയാണ്. കണക്കുകൾ വച്ച് സംസാരിക്കാം എന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ കണക്കുകൾ വെച്ചുതന്നെ ബ്രിട്ടാസിന് മറുപടി നൽകാം’.

‘2022 ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്രസർക്കാരിന്റെ തന്നെ ഒരു ഡേറ്റ വെച്ചാണ് ഞാൻ സംസാരിക്കുന്നത്. അതിൽ പറയുന്നതനുസരിച്ച്, 2022 നവംബർ വരെ എൻഫോഴ്സ്മെന്റ് ഏജൻസികൾ രാജ്യത്ത് പിടിച്ചത് 3083 കിലോ​ഗ്രാം സ്വർണമാണ്. അതിൽ ഏറ്റവും കൂടുതൽ സ്വർണം പിടിക്കപ്പെട്ടത് കേരളത്തിൽ നിന്നാണ്. 2383 കിലോ​ഗ്രാം 2021-ലും 2154 കിലോ​ഗ്രാം സ്വർണം 2020-ലും രാജ്യത്ത് പിടിച്ചെടുത്തു. ഒന്നാം സ്ഥാനത്ത് കേരളമാണ്. മഹാരാഷ്‌ട്ര, തമിഴ്നാട്, ബം​ഗാൾ എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്. 2022-ൽ കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 690 കിലോ​ഗ്രാം സ്വർണമാണ്. ആദ്യത്തെ നാല് സ്ഥാനങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്ല എന്നതാണ് സത്യം’.

‘ഒരു പാർലമെന്റ് അം​ഗമെന്ന നിലയ്‌ക്ക് ഈ കണക്ക് ജോൺ ബ്രിട്ടാസിന് വിശ്വസിക്കാം. ശരീരത്തിലെ രഹസ്യ ഭാ​ഗങ്ങളിൽ ഒളിപ്പിച്ച് കേരളത്തിൽ സ്വർണം കൊണ്ടുവരുന്നത് ഏതോ പാവപ്പെട്ടവരാണ് എന്നുള്ള ചിന്ത ഇനിയെങ്കിലും ജോൺ ബ്രിട്ടാസ് മാറ്റണം. പാവപ്പെട്ടവർ എന്ന് പറയുന്നതിലൂടെ സ്വർണക്കടത്തിനെ നിസ്സാരവൽക്കരിക്കുകയാണ്. പാവപ്പെട്ടവർ ഇടനിലക്കാരായി മാറുന്നുണ്ടാവാം. പക്ഷെ കുറ്റകൃത്യങ്ങൾ ചെയ്തലുണ്ടാവുന്ന ശിക്ഷകളെപ്പറ്റി നന്നായി അറിയാവുന്ന പ്രബുദ്ധ മലയാളികൾ തന്നെയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്ന എല്ലാവരും’.

‘സ്വർണക്കടത്തിലും സ്വർണ മെഡൽ കേരളത്തിന് തന്നെയാണ്. എല്ലാത്തിലും കേരളമാണ് നമ്പർ വൺ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എല്ലാം മോശമാണ് എന്നുള്ള പ്രസ്താവന കേരളത്തിലെ രാഷ്‌ട്രീയക്കാർ നടത്തി വരുന്നതാണ്. മറ്റ് ജനങ്ങളെ പോലെ തന്നെയാണ് ഇവിടുള്ളവരും. അല്ലാതെ, കേരളത്തിലെ ജനങ്ങൾ മാത്രം മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണ് എന്ന് പറയുന്നത് ശരിയല്ല. സ്വർണക്കടത്ത് രാജ്യദ്രോഹ കുറ്റമാണ്. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വം തകർക്കാനുള്ള ​ഗൂഢശക്തികളുടെ പ്രവർത്തനത്തിന്റെ ഭാ​ഗമാണ് സ്വർണക്കടത്ത്. അതിന്റെ കണ്ണിയാക്കപ്പെടുന്നവർ ആരായാലും അവരെ നിസ്സാരവൽക്കരിക്കരുത്’ എന്നും ജോൺ ബ്രിട്ടാസിനോട് ശ്രീജിത്ത് പണിക്കർ പറഞ്ഞു.

Tags: GOLD SMUGGLING CASEjohn brittassreejith panickar
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies