തിരുവനന്തപുരം: മുസ്ം ലീഗ് നേതാവ് ഡോ.എം.കെ. മുനീർ എംഎൽഎ കുഴഞ്ഞ് വീണു. സെക്രട്ടറിയേറ്റിന് മുന്നിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. വേദിയിൽ സംസാരിക്കവെയാണ് എംഎൽഎയെ കുഴഞ്ഞു വീണത്. ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന നേതാക്കളും അണികളും അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ച് കസേരയിൽ ഇരുത്തി.
പ്രസംഗം തുടങ്ങിയ ഉടൻ തന്നെയാണ് എം.കെ മുനിർ കുഴഞ്ഞു വീണത്. സിപി ജോൺ പ്രസംഗിച്ചതിന് ശേഷം സംസാരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല, ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ല എന്നും എം.കെ മുനിർ പറഞ്ഞു. പ്രസംഗം നിർത്തിവെച്ച് വേദിയിൽ തന്നെ അദ്ദേഹം വിശ്രമിച്ചു.
Comments