ട്വിറ്ററിനോട് മത്സരിക്കാനൊരുങ്ങി മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം. ജൂൺ അവസാനത്തോടു കൂടി ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മസ്ക് കമ്പനി ഏറ്റെടുത്തതിന് ശേഷമുള്ള ട്വിറ്ററിന്റെ ഇടിവ് മുതലെടുക്കാനാണ് ഇൻസ്റ്റഗ്രാം ലക്ഷ്യം വെയ്ക്കുന്നത്.
എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ഇൻസ്റ്റാഗ്രാമിന്റെ പുതിയ ആപ്ലിക്കേഷനാണിതെന്നാണ് ലിയ ഹേബർമാൻ എന്ന ടിപ്സ്റ്റർ പറഞ്ഞു. പി92 എന്നാണ് ആപ്പിന്റെ കോഡ് നെയിം. ‘ഇൻസ്റ്റാഗ്രാമിന്റെ പുതിയ ടെക്സ്റ്റ് അധിഷ്ഠിത ആപ്പിലൂടെ കൂടുതൽ കാര്യങ്ങൾ പറയൂ, നിങ്ങളുടെ പ്രേക്ഷകരമായും സുഹൃത്തുക്കളുമായും നേരിട്ട് സംസാരിക്കൂ’ എന്ന ഡിസ്ക്രിപിഷനാണ് ആപ്പിനുള്ളത്.
ടെക്സ്റ്റിനോടൊപ്പം ലിങ്കുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയും ഈ ആപ്ലിക്കേഷനിലൂടെ പങ്കുവെക്കാം. മറ്റ് ആപ്പുകളിലേത് പോലെ ലൈക്കുകളും റിപ്ലൈകൾ എന്നീ സംവിധാനങ്ങൾ ഇതിലും ഉണ്ടാകും. ഇൻസ്റ്റഗ്രാമിന്റെയും ട്വിറ്ററിന്റെയും സമ്മിശ്ര രൂപമായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് പുറമെ മാസ്റ്റഡൺ പോലെയുള്ള ആപ്പുകളുമായും ഈ ആപ്പ് ബന്ധിപ്പിക്കപ്പെടും. ആരൊക്കെ മറുപടി തരണം ആർക്കെല്ലാം മെൻഷൻ ചെയ്യാൻ സാധിക്കും തുടങ്ങി മികച്ച സംവിധാനങ്ങൾ സെറ്റിംഗ്സിലുണ്ടാകും. ട്വിറ്ററിന് സമാനമായ രീതിയിലാവും പോസ്റ്റുകൾ ടൈംലൈനിൽ പ്രദർശിപ്പിക്കുക.
Comments