പച്ച, കറുപ്പ്, ചുവപ്പ്; മുന്തിരിയിൽ കേമനാര്?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പച്ച, കറുപ്പ്, ചുവപ്പ്; മുന്തിരിയിൽ കേമനാര്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 03:56 pm IST
FacebookTwitterWhatsAppTelegram

ഭൂരിഭാഗം ആളുകൾക്കും ഏറെ ഇഷ്ടമുള്ള പഴമാണ് മുന്തിരി. നാട്ടിൽ സുലഭമായി ലഭ്യമായ ഫലവർഗമാണിത്. ഡ്രൈ ഫ്രൂട്ടായും പഴമായും മുന്തിരി വ്യാപകമായി ഉപയോഗിച്ച് വരുന്നു. ഏറെ ഗുണങ്ങൾ നൽകുന്നതാണ് മുന്തിരി. ദിവസം രണ്ട് കപ്പിൽ താഴെ മുന്തിരി കഴിക്കുന്നത് ഫാറ്റി ലിവർ പോലുള്ള രോഗങ്ങളെ ചെറുക്കുമെന്നും ആയുസ് വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. മുന്തിരി ശീലമാക്കുന്നതിലൂടെ മനുഷ്യായുസ് നാല് മുതൽ അഞ്ച് വർഷം വരെ കൂടുമെന്നാണ് പഠനത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞതെന്ന് വെസ്‌റ്റേൺ ന്യൂ ഇംഗ്ലണ്ട് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകസംഘം വ്യക്തമാക്കുന്നു.

പല തരം മുന്തിരി ലഭ്യമാണ്. പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുന്തിരിയുണ്ട്. എന്നാൽ ഇവയിൽ ഏതാണ് ഏറ്റവും ആരോഗ്യകരം ? ഓരോന്നിനും അതിന്റേതായ രുചിയും പോഷക ഗുണങ്ങളുമുണ്ട്.

സാധാരണയായി ഉപയോഗിക്കുന്ന മുന്തിരിയാണ് പച്ച മുന്തിരി. സലാഡുകൾ, സ്മൂത്തികൾ, ബേക്ക് ചെയ്ത സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷണങ്ങളിൽ പച്ച മുന്തിരി ഉപയോഗിച്ച് വരുന്നു. ഒരു കപ്പ് പച്ച മുന്തിരിയിൽ ഏകദേശം 104 കലോറി, 1.4 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 27.3 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയുടെ ഉറവിടം കൂടിയാണ് പച്ചമുന്തിരി. രോഗപ്രതിരോധ പ്രവർത്തനത്തെയും ചർമ്മത്തിന്റെ ആരോഗ്യത്തെയും പിന്തുണയ്‌ക്കുന്ന ആന്റിഓക്സിഡന്റാണ് വിറ്റാമിൻ സി. രക്തം കട്ടപിടിക്കുന്നതിലും എല്ലുകളുടെ ആരോഗ്യത്തിലും വിറ്റാമിൻ കെ നിർണായക പങ്ക് വഹിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തെ പിന്തുണയ്‌ക്കുന്നതിനും പൊട്ടാസ്യം പ്രധാനമാണ്.

പർപ്പിൾ മുന്തിരി എന്നും അറിയപ്പെടുന്ന മുന്തിരിയാണ് കറുത്ത മുന്തിരി. വൈൻ ഉത്പാദനത്തിൽ ബൃഹത്തായ പങ്ക് വഹിക്കുന്നത് ഈ മുന്തിരിയാണ്. ഒരു കപ്പ് കറുത്ത മുന്തിരിയിൽ ഏകദേശം 104 കലോറി, 1.1 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 27.3 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയുടെ നല്ല ഉറവിടമായതിനാൽ കറുത്ത മുന്തിരി ആരോഗ്യകരമാണ്. അവയിൽ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോൾ വീക്കം കുറയ്‌ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചിലതരം കാൻസറുകളിൽ നിന്നുള്ള സംരക്ഷണം കറുത്ത മുന്തിരി നൽകുന്നു.

ക്രിംസൺ അഥവാ ബർഗണ്ടി എന്നറിയപ്പെടുന്ന മുന്തിരിയാണ് ചുവന്ന മുന്തിരി. ഫ്രൂഡ് സലാഡ്, ജാം, ജെല്ലി എന്നിവയിൽ ഉപയോഗിക്കുന്നത് ഈ മുന്തിരിയാണ്. റെഡ് വൈൻ നിർമ്മിക്കാൻ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഒരു കപ്പ് ചുവന്ന മുന്തിരിയിൽ ഏകദേശം 104 കലോറി, 1.1 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 27.3 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. കറുത്ത മുന്തിരിക്ക് സമാനമായി വിറ്റാമിൻ സി, വിറ്റാമിൻ കെ, റെസ്വെറാട്രോൾ എന്നിവയുടെ നല്ല ഉറവിടമാണ് ചുവന്ന മുന്തിരി.

മൂന്ന് ഇനം മുന്തിരികളും സമാനമായ പോഷക ഗുണങ്ങൾ നൽകുമ്പോൾ, കറുത്ത മുന്തിരിയിലും ചുവന്ന മുന്തിരിയിലും റെസ്വെറാട്രോൾ അടങ്ങിയിട്ടുണ്ട്. ഇത് പച്ച മുന്തിരിയിൽ നിന്ന് അവയെ വേർതിരിക്കുന്നു. കറുപ്പും ചുവപ്പും മുന്തിരിയിൽ ഫിനോളിക് ആസിഡ്, ഫ്‌ലേവനോയിഡ്, റെസ്വെറാട്രോൾ എന്നിങ്ങനെ മൂന്ന് തരം പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് നീർവീക്കം കുറയ്‌ക്കാനും, ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ക്യാൻസറിൽ നിന്ന് രക്ഷതേടാനും സഹായിക്കുന്നു.

Tags:
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies