പ്രതീക്ഷിക്കാതിരിക്കുമ്പോൾ എത്തുന്ന അതിഥികളാണ് പാമ്പുകൾ. വീട്ടിലും ജോലി സ്ഥലത്തുമെല്ലാം ഇതുപോലെ അപ്രതീക്ഷിതമായി പാമ്പിനെ നാം കണ്ടെത്താറുണ്ട്. ഇത്തരത്തിൽ അപ്രതീക്ഷിതമായി പാമ്പിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ഒരു ബാർ മാനേജർ. തന്റെ മേശവലിപ്പ് തുറന്നപ്പോഴായിരുന്നു അദ്ദേഹം പെരുമ്പാമ്പിനെ കണ്ടത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലായിരുന്നു സംഭവം.
മേശയ്ക്കുള്ളിൽ കയറിപ്പറ്റിയ പെരുമ്പാമ്പിനെ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സ് എത്തിയാണ് ഒടുവിൽ പുറത്തെടുത്തത്. ഇവർ പാമ്പിന്റെ വീഡിയോ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. പേപ്പറുകളും മറ്റ് സ്റ്റേഷനറി വസ്തുക്കളും സൂക്ഷിച്ചിരുന്ന ഡ്രോയറിൽ ചുരുണ്ടുകൂടി കിടക്കുന്ന അവസ്ഥയിലായിരുന്നു പാമ്പ്. മേശവലിപ്പിൽ പാമ്പുള്ളത് അറിയാതെയാണ് ദിവസം മുഴുവൻ മേശക്ക് സമീപമിരുന്ന് മാനേജർ ജോലി ചെയ്തിരുന്നത്. ഒടുവിൽ ഓഫീസ് അടയ്ക്കാൻ സമയത്ത് മേശ തുറന്നപ്പോൾ പാമ്പ് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
Comments