270 രൂപയ്ക്ക് മൂന്ന് വീടുകൾ ലഭിക്കുമോ, വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ, എങ്കിൽ സത്യമാണ്. കാലിഫോർണിയ സ്വദേശിയായ റൂബിയ ഡാനിയേൽസ്(49) വീടുകൾ വാങ്ങിയ വിലയാണിത്. വീടുകൾ വിലക്കുറവിൽ ലഭിച്ചതിനു പിന്നിലും കാരണമുണ്ട്.
ഇറ്റാലിയൻ പട്ടണത്തിലെ ഉപേക്ഷിക്കപ്പെട്ട മൂന്ന് വീടുകളാണ് റൂബിയ വാങ്ങിയത്. മൂന്ന് വർഷം മുമ്പ് ഇറ്റലിയിലെ മുസോമെലി എന്ന പ്രദേശത്തു നിന്നാണ് ഒന്നിന് 90 രൂപ എന്ന നിരക്കിലാണ് റൂബിയ മൂന്ന് വീടുകൾ വാങ്ങിയത്. തീരെ കുറഞ്ഞ വിലയിൽ വീടുകൾ ലഭിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ അതിശയമാണ് തോന്നിയത്. ഇത് സത്യമാണോ എന്നറിയാൻ ധാരാളം അന്വേഷണങ്ങൾ നടത്തിയെന്നും റൂബിയ പറയുന്നു. എല്ലാം ഉറപ്പാക്കിയതിനു ശേഷമാണ് ഫ്ളൈറ്റ് ടിക്കറ്റുമായി ഇവിടേക്ക് പുറപ്പെട്ടതെന്ന് അവർ പറയുന്നു. ഇപ്പോൾ ഈ വസ്തുവകകൾ പുതുക്കിപ്പണിയാനുള്ള തിരക്കിലാണ് റൂബിയ.
വിജനമായ ഗ്രാമപ്രദേശങ്ങളെ പുനരിജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിസ്സാര വിലയിൽ പ്രോപ്പർട്ടികൾ ലഭിച്ചത്. ഇറ്റലിയിലെ സിസിലിയിലുള്ള ഗ്രാമമായ മുസോമെലിയിൽ നടത്തിയ 10 ദിവസത്തെ പര്യടനത്തിനൊടുവിലാണ് റൂബിയ വീടുകൾ വാങ്ങുന്നത്. ആദ്യമായല്ല, ഇറ്റലിയിൽ കുറഞ്ഞ വിലയ്ക്ക് വീടുകൾ വിൽക്കുന്നത്. 2021-ൽ കാസ്റ്റീഗ്ലിയോൺ ഡി സിസിലിയ നഗരത്തിൽ കേവലം ഒരു കോഫിയുടെ വിലയ്ക്ക് വീടുകൾ വിൽക്കപ്പെട്ടിരുന്നുവെന്നാണ് സിഎൻഎൻ റിപ്പോർട്ടുകൾ പറയുന്നത്. ടൗണിന്റെ പല ഭാഗങ്ങളിലായി തൊള്ളായിരത്തോളം ഉപേക്ഷിക്കപ്പെട്ട വീടുകളുണ്ടെന്നാണ് കണക്ക്.
വീട് വാങ്ങുന്നവർ മൂന്ന് വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കണം എന്നതായിരുന്നു ആവശ്യമാണ് അധികൃതർ മുന്നോട്ട് വെച്ചത്. എന്നാൽ, ജോലിയുടെ പൂർത്തീകരണം ഉറപ്പാക്കാൻ യാതൊരു നിക്ഷേപവും ആവശ്യപ്പെട്ടിട്ടില്ല. പകരം, ഒരു ബാങ്കിൽനിന്ന് ഉടമകൾ 3.5 ലക്ഷം രൂപ ഇൻഷുറൻസ് പോളിസിയെടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.
Comments