കൊൽക്കത്ത: ബംഗാളി നടി സുചന്ദ്ര ദാസ്ഗുപ്ത വാഹനാപകടത്തിൽ അന്തരിച്ചു. ശനിയാഴ്ച രാത്രി നടന്ന റോഡപകടത്തിലാണ് മരണം സംഭവിച്ചത്. പാനിഹട്ടിയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ബൈക്ക് ടാക്സിയിലായിരുന്നു നടി സഞ്ചരിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബറാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഘോഷ്പാറയിൽ വച്ച് ലോറി വന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ സുചന്ദ്ര റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് വിവരം. ഹെൽമെറ്റ് ധരിച്ചെങ്കിലും ലോറിയുടെ ചക്രങ്ങൾ ശരീരത്തിൽ കയറിയതിനാൽ ഗുരുതരമായി പരിക്കേറ്റു. ബംഗാളി സീരിയലുകളിൽ ഏറെ സജീവമായിരുന്നു നടി. 29-ാം വയസിലാണ് അന്ത്യം.
Comments