ലണ്ടൻ: പലരുടെയും കണ്ണുത്തുറപ്പിക്കുന്ന അനുഭവമാണ് കേരള സ്റ്റോറിയെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രപ്രവർത്തക. മെയ് 19-ന് ലണ്ടനിൽ കേരള സ്റ്റോറി കണ്ട ലണ്ടനിൽ തന്നെ പത്രപ്രവർത്തകയായ നവോമി കാന്റൻ ചിത്രത്തെ കുറിച്ച് ട്വിറ്ററിൽ കുറിച്ച കുറിപ്പാണ് വൈറലാകുന്നത്.
കേരള സ്‌റ്റോറിയ്‌ക്കെതിരെ കുപ്രചരണം നടത്തി കൊണ്ടിരിക്കെ തന്നെ ഈ സിനിമ പലർക്കും കണ്ണുതുറപ്പിക്കുന്ന അനുഭവമാണ്. ഐഎസ്‌ഐഎസിൽ സജീവമായിരിക്കുന്നവരെ വിവാഹം ചെയ്യുന്ന സ്ത്രീകൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് മികച്ച രീതിയിൽ ഈ സിനിമ അന്വേഷിക്കുന്നുവെന്ന് നവോമി കാന്റൻ ട്വിറ്റർ കുറിപ്പിൽ പറയുന്നു. കേരള സ്റ്റോറിയെ വെറും പ്രചരണസിനിമ എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരെ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. അത്തരത്തിൽ പറയുന്നവരാണ് കള്ളപ്രചരണം നടത്തുന്നതെന്നും നവോമി പ്രതികരിച്ചു.
Just seen the movie The Kerala Story at the cinema in the UK. It is an excellent film that probes what happens when women marry ISIS fighters. Not seen any films like this. To call it a propaganda film is complete nonsense and is itself false propaganda. It could have been a…
— Naomi Canton (@naomi2009) May 20, 2023
ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ വിവാഹം കഴിക്കുന്ന സ്ത്രീകൾ മുസ്ലീങ്ങളോ മുസ്ലീം ഇതര മതസ്ഥരോ ആകാം. പക്ഷേ ഇക്കൂട്ടർക്കും ഒരേ ദുരനുഭവമാണ് ലഭിക്കുന്നത്. സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഈ സ്ത്രീകൾക്ക് അവരവരുടെ സ്വാതന്ത്ര്യമാണ് നഷ്ടപ്പെടുന്നത്. അവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടി. അവർ ബലാത്സംഗം ചെയ്യപ്പെടുകയും പീഡനങ്ങൾക്ക് വിധേയരാവുകയും ചെയ്യുന്നു. ഇതിനെ പ്രചരണ സിനിമ എന്ന് വിളിച്ച് തരം താഴ്‌ത്തുന്നത് തന്നെ കള്ളപ്രചരണമാണെന്നും അവർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
എല്ലാവർക്കും കിട്ടുന്ന അനുഭവം ഒന്നുതന്നെയാണ്. സ്വർഗം വാഗ്ദാനം ചെയ്യും. സിറിയയിലേക്ക് കടക്കുന്നതോടെ ബലാത്സംഗം ചെയ്യപ്പെടുന്നു. ഷമീമ ബീഗത്തെ പോലെ അത്യധികം മൗലികവാദികളാക്കപ്പെട്ട് ഭീകരരുടെ റോളുകൾ എടുക്കുന്നവരൊഴികെ ഉള്ളവർ ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ പിന്നീട് പശ്ചാത്തപിക്കുമെന്നും കുറിപ്പിൽ പറയുന്നു.















