കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്ക് ശേഷം പൂർണ ആരോഗ്യവാനായി തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് നടൻ ബാല. മുൻപത്തെ പോലെ തന്റെ കുഞ്ഞ് വലിയ വീഡിയോകളെല്ലാം പങ്കുവച്ച് സോഷ്യൽ മീഡിയയിലും ബാല സജീവമായിരിക്കുകയയാണ്. കൂടാതെ അഭിമുഖങ്ങളും നൽകുന്നുണ്ട്. ഇപ്പോഴിതാ, ഉണ്ണിമുകുന്ദനെ കുറിച്ച് ഒരു അഭിമുഖത്തിൽ വാചാലനായിരിക്കുകയാണ് ബാല.
ഉണ്ണിമുകുന്ദനുമായി വഴക്കുണ്ടായിരുന്നെങ്കിലും ആശുപത്രിയിലായ സമയത്ത് ആദ്യം ഓടിയെത്തിയ ആളുകളില്‍ അദ്ദേഹവുമുണ്ടായിരുന്നു എന്നാണ് നടന്‍ ബാല പറഞ്ഞത്. അതാണ് മനുഷ്യത്വമെന്നുംതാരം പറഞ്ഞു. താന്‍ പുതിയ ചിത്രങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും അടുത്തമാസം ഷൂട്ടിങ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ ഉണ്ണിമുകുന്ദനും ഞാനും തമ്മില്‍ വഴക്കുണ്ടായിരുന്നു. അത് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവനെ ഞാന്‍ വേറൊരു ചാനലിനും വിട്ടുകൊടുക്കില്ല. ഹി ഈസ് മൈ ബ്രദര്‍ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതു മാത്രം നല്‍കാതെ ബാക്കിയെല്ലാം അവര്‍ ഹൈലൈറ്റ് ചെയ്തു. ഞാന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഉണ്ണി ഓടിയെത്തിയിരുന്നു. അതല്ലേ മനുഷ്യത്വം. അതുപോലെ തന്നെ അമ്മ സംഘടനയില്‍ നിന്നും ആളുകള്‍ വന്നിരുന്നു. ഇടവേള ബാബുചേട്ടനും വന്നിരുന്നു. ലാലേട്ടനോട് പ്രത്യേകം നന്ദിപറയേണ്ടതുണ്ട്. അദ്ദേഹം എല്ലാ ദിവസവും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.’- ബാല പറഞ്ഞു.















