ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വീണ്ടും നീരജ ചോപ്ര. പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗിൽ ഒന്നാമതെത്തിയിരിക്കുകയാണ് നീരജ് ചോപ്ര. ഇതോടെ ജാവലിൻ ത്രോ റാങ്കിംഗിൽ ഒന്നാമതെത്തുന്ന ഇന്ത്യൻ താരമായി 25-കാരൻ ചോപ്ര. ലോക ചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമതെത്തിയത്.
ഒന്നാമതുള്ള നീരജ് ചോപ്രയ്‌ക്ക് 1455 പോയിന്റാണുള്ളത്. ജർമനിയുടെ പീറ്റേഴ്‌സിന് 1433 പോയിന്റാണുള്ളത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെഷ് (1416), ജർമനിയുടെ ജൂലിയൻ വെബ്ബർ (1385) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. 2023 സീസണിലെ മികച്ച പ്രകടനമാണ് നീരജിനെ ലോക റാങ്കിംഗിൽ ഒന്നാമതെത്തിച്ചത്. ദോഹയിൽ നടന്ന ഡയമണ്ട് ലീഗ് ഇവന്റിൽ 88.63 മീറ്റർ ദൂരം എറിഞ്ഞാണ് വിജയം നേടിയെടുത്തത്.
ഈ മാസം 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം. നേരത്തെ വനിതാ അത്ലീറ്റുകളായ സുനിത ബബർ (ദീർഘദൂരം), താരം ഷൈലി സിംഗ് (ലോംഗ് ജംപ്) എന്നിവരും അതല്റ്റിക്സ് ഒന്നാംസ്ഥാനം അലങ്കരിച്ചിരുന്നവരാണ്.
Comments