മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദം; എങ്ങുമെത്താതെ പോലീസിന്റെയും സിപിഎമ്മിന്റെയും അന്വേഷണങ്ങൾ; ഒളിച്ചുകളി തുടരുന്നു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദം; എങ്ങുമെത്താതെ പോലീസിന്റെയും സിപിഎമ്മിന്റെയും അന്വേഷണങ്ങൾ; ഒളിച്ചുകളി തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 10:48 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടക്കേസിന് മുൻപ് വലിയ ചർച്ചാ വിഷയമായിരുന്ന ഒന്നാണ് തിരുവനന്തപുരം മേയറുടെ നിയമനക്കത്ത്. മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിലെ സിപിഎം-പോലീസ് അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. വിഷയത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷനെ മാറ്റിയതിൽ മാത്രം ഒതുക്കി വിവാദം അവസാനിപ്പിക്കുകയാണ് സിപിഎം ചെയ്തത്.

കോളേജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാവ് വിശാഖിനെ പിൻവാതിലിലൂടെ യുയുസിയായി ലിസ്റ്റിൽ ഉൾപ്പെടുത്തിയ അസാധാരണ സംഭവമാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ അരങ്ങേറിയത്. സമാന രീതിയിൽ ഈ കഴിഞ്ഞ നവംമ്പറിൽ സംസ്ഥാനത്ത് ചർച്ചയായ മറ്റൊരു അസാധാരണ സംഭവമായിരുന്നു തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ വിവാദ നിയമനക്കത്ത്. നഗരസഭയിലെ ആരോഗ്യവകുപ്പിലെ ഒഴിവിലേക്കുള്ള നിയമനത്തിന് പാർട്ടിയുടെ പട്ടിക നൽകാൻ മേയറുടെ ലെറ്റർപാഡിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത് വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. മേയറുടെ കത്തിന് പിന്നാലെ മെഡിക്കൽ കോളേജിലെ നിയമനം ആവശ്യപ്പെട്ടുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡിആർ അനിലിന്റെ കത്തും പുറത്തുവന്നിരുന്നു. കത്ത് വ്യാജമാണെന്ന നിലപാടിലായിരുന്നു മേയറും ജില്ലാ സെക്രട്ടറിയും ആരോപണങ്ങളെ നേരിട്ടത്.

വിവാദം ശക്തമായി പ്രതിഷേധങ്ങൾ ആരംഭിച്ചതോടെ പാർട്ടി തല അന്വേഷണം തീരുമാനിച്ചു. എന്നാൽ ആരാണ് അന്വേഷിക്കുന്നത് എന്ന് മാത്രം പുറത്ത് പറഞ്ഞില്ല. ഇതിനിടെ ക്രൈം ബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ ഇതിനിടയിൽ യഥാർത്ഥ കത്ത് നശിപ്പിക്കപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. കമ്പ്യൂട്ടറിന്റെയും ഫോണുകളുടെയും ഫൊറൻസിക് പരിശോധന റിപ്പോർട്ട് ഇനിയും വന്നിട്ടില്ലെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. നിയമനം നടക്കാത്തതിനാൽ അഴിമതി അന്വേഷണമില്ലെന്ന നിലപാടെടുത്ത് വിജിലൻസ് എല്ലാം കെട്ടിപ്പൂട്ടുകയും ചെയ്തു. കത്ത് പുറത്തായതിൽ സംശയിച്ച് ഡിആർ അനിലിനെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുകയാണ് സിപിഎം ചെയ്തത്. എന്നാൽ പീന്നീട് ഇത് സംബന്ധിച്ച് നടപടികൾ ഒന്നുമുണ്ടായില്ല. ആൾമാറാട്ടക്കേസിലും ഇപ്പോൾ സമാന രീതിയിൽ പോലീസ് അന്വേഷണവും സമാന്തരമായി പാർട്ടി അന്വേഷണവും നടക്കുന്നുണ്ട്.

Tags: mayorarya rajendrankeralaKattakkada Christian College
Share
Tweet
SendShare

More News from this section

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

Latest News

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies