കഴിഞ്ഞ ദിവസമാണ് എബിവിപി ബലിദാനിയായ അനുവിനെ അധിക്ഷേപിച്ച് സിപിഎം പ്രവർത്തകൻ ചാനൽ ചർച്ചയിൽ സംസാരിച്ചത്. ഇതേ തുടർന്ന് കേസ് നൽകണം എന്ന് അവശ്യപ്പെട്ട് അനുവിന്റെ അച്ഛൻ വക്കീൽ ഓഫീസിലെത്തിന്നെും അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച് അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കൽ.
അഡ്വ. പ്രതാപ് ജി പടിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
ഇന്നലെ വൈകുന്നേരത്തോടെ വക്കീൽ ഓഫിസിലേക്ക് എകദേശം 75 വയസിനു മുകളിൽ പ്രായമുള്ള കുലീനനായ ഒരാൾ കയറി വന്നു. ഇടറിയ ശബ്ദത്തിൽ അദ്ദേഹം സ്വയം പരിചയപ്പെടുത്തി, ഞാൻ അനുവിന്റെ അച്ഛനാണ്….
അതെ….. പരുമല ഉആ കോളേജിലെ വിദ്യാർത്ഥിയായിരുന്ന, പമ്പാനദിയുടെ ആഴങ്ങളിലേക്ക് SFI ഗുണ്ടകൾ കല്ലെറിഞ്ഞ് താഴ്ത്തിയ, വിദ്യാർത്ഥി പരിഷത്തിന്റെ ധീര ബലിദാനി ….. അനു പി. എസിന്റെ അച്ഛൻ …..
വളരെ താണ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു തുടങ്ങി…..
എന്റെ ഏക മകനായിരുന്നു അനു. മകനെയും അവന്റെ രണ്ട് കുട്ടുകാരെയും അവർ കൊന്നുകളഞ്ഞു….. ഭരണ സ്വാധീനത്തിൽ കേസ് അന്വേഷിച്ചവർ തന്നെ പ്രതികളെ രക്ഷിക്കുവാനായി ജാഗ്രത കാണിച്ചപ്പോൾ എന്റെയും അവന്റെ അമ്മയുടെയും കണ്ണുനീരിന് വിലയില്ലാതായിപ്പോയി…..
ഞങ്ങളുടെ മുന്നിൽക്കൂടി രാഷ്ട്രീയ ഹുങ്കിന്റെ ചിരിയും ചിരിച്ച് പ്രതികൾ കോടതിയിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ ഇടനെഞ്ച് പൊട്ടി നോക്കി നില്ക്കുവാനെ ഞങ്ങൾക്ക് സാധിച്ചുള്ളു…..
ഇന്ന് പത്രങ്ങളിൽ കൂടി നിങ്ങളുടെ കേസുകളുടെ വിചാരണ വാർത്തകൾ വായിക്കുമ്പോൾ ഞാൻ വെറുതെയെങ്കിലും ഓർത്തു പോകും….. ഇതു പോലെ ചിലർ അന്നുണ്ടായിരുന്നെങ്കിൽ എന്റെ മകനെ കൊന്ന കേസ് ഇതുപോലെ ആകുകയില്ലായിരുന്നു എന്ന്…..
എന്റെ മോൻ ഒരു പാവമായിരുന്നു…. എന്നെയും അവന്റെ അമ്മയെയും അവന് ജീവൻ ആയിരുന്നു….. ഇന്ന് ഈ വയസായ കാലത്ത് ഞങ്ങളെ ആരുമില്ലാത്തവരാക്കിയവർ വീണ്ടും വീണ്ടും എന്റെ മോനെ അപമാനിച്ചു കൊണ്ടേ ഇരിക്കുന്നു….
ഇതു പറഞ്ഞപ്പോഴേക്കും ശബ്ദം ഇടറിയ അദ്ദേഹം കുനിഞ്ഞിരുന്നു കണ്ണുകൾ തുടച്ചു ….
ഞാൻ അദ്ദേഹത്തെ പരമാവധി സമാധാനിപ്പിക്കുവാൻ ശ്രമിച്ചു….
അല്പം കഴിഞ്ഞപ്പോൾ അല്പം റിലാക്സായ സമയത്ത് അദ്ദേഹം പറഞ്ഞു…..
മരിച്ചു പോയ എന്റെ മോനെ, ചാനലിൽ വന്നിരുന്ന് ആക്ഷേപിച്ച CPM നേതാവിനെ നിയമത്തിന്റെ പാതയിൽ വെറുതെ വിടരുത് ……. എനിക്ക് അങ്ങയിൽ പൂർണ്ണ വിശ്വാസമുണ്ട്…. അയാൾക്കെതിരെ കേസ് കൊടുക്കണം….. അദ്ദേഹം വികാരാധീനനായി പറഞ്ഞു നിർത്തി ….
ഞാനും ശ്രീദേവിയും ശില്പയും ഹരീഷും അദ്ദേഹത്തെ ഒരു പാട് ആശ്വസിപ്പിച്ചു.. ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചാനൽ ചർച്ചയിൽ വന്നിരുന്ന് മരണപ്പെട്ട ആ ചെറുബാല്യക്കാരെ അതി നീചമായി അപമാനിച്ച CPM നേതാവിനെ ഞങ്ങൾ കോടതിയിൽ എത്തിച്ച് വിചാരണ ചെയ്യിപ്പിക്കും. ഇക്കാര്യത്തിൽ നിയമപരമായ എല്ലാ വഴികളും ഞങ്ങൾ തേടും…. ഇത് ഞങ്ങൾ അദ്ദേഹത്തിന് കൊടുത്ത വാക്കാണ് …..
അല്പം സമാധാനം ലഭിച്ചതു പോലെ അദ്ദേഹം എഴുന്നേറ്റു …..
ഒരു ഹിന്ദു സംഘടനാ പ്രവർത്തകനെതിരെയുമുള്ള ആക്രമണവും ചോദ്യം ചെയ്യപ്പെടാതെ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം…..
കൂടെ ഇവിടുത്തെ ഹിന്ദു സമൂഹം ഉണ്ടാകും എന്നറിയാം….
Comments