ഷോപ്പിംഗ് മാളിനുള്ളിൽ നിരവധി പെൺകുട്ടികളെ കയറിപ്പിടിച്ച സംഭവം;36 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പോലീസ്; മെഡിക്കൽ പരിശോധന നടത്തി പരാതിക്കാരിയെ ബുദ്ധിമുട്ടിക്കാൻ ഉദ്യോഗസ്ഥ സംഘം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷോപ്പിംഗ് മാളിനുള്ളിൽ നിരവധി പെൺകുട്ടികളെ കയറിപ്പിടിച്ച സംഭവം;36 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പോലീസ്; മെഡിക്കൽ പരിശോധന നടത്തി പരാതിക്കാരിയെ ബുദ്ധിമുട്ടിക്കാൻ ഉദ്യോഗസ്ഥ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 11:41 am IST
144

144

Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൊതുസ്ഥലത്ത് പെൺകുട്ടിയെയും മറ്റ് നാല് സ്ത്രീകളെയും കയറിപ്പിടിച്ച സംഭവത്തിൽ ഒളിച്ചുകളി നടത്തി പോലീസ്. പ്രതിയെ പിടികൂടാതെ പരാതിക്കാരായ പെൺകുട്ടിയെയും കുടുംബത്തെയും വട്ടം ചുറ്റിക്കുകയാണ് പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. സംഭവം നടന്ന അന്ന് തന്നെ പെൺകുട്ടിയും കുടുംബവും പരാതി നൽകിയിരുന്നു. എന്നാൽ 36 ദിവസങ്ങൾക്ക് ശേഷമാണ് വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ കേസിൽ ഇടപെട്ടിരുന്നെങ്കിലും പരാതിയിൽ പുരോഗമനമുണ്ടായിരുന്നില്ല. പെൺകുട്ടിയ്‌ക്കും കുടുംബത്തിനും കേസിന്റെ പുരോഗതി സംബന്ധിച്ച് എസ്‌ഐയും സിഐയും യാതൊരു വിവരവും പങ്കുവെയ്‌ക്കാൻ തയാറായില്ലെന്നും കുടുംബം പരാതിപ്പെട്ടു.

കഴിഞ്ഞമാസം ഏപ്രിൽ 17-നാണ് നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് പത്താംക്ലാസുകാരിയായ പെൺകുട്ടിക്കും ബന്ധുവിനും നേരെ യുവാവിന്റെ മോശം പെരുമാറ്റം ഉണ്ടായത്. സ്ത്രീകളെ ശല്യം ചെയ്ത ഇയാളെ അവിടെയുണ്ടായിരുന്നവർ ചേർന്ന് ജീവനക്കാരെ ഏൽപ്പിച്ചെങ്കിലും ഇയാൾ പിന്നീട് രക്ഷപ്പെട്ടുവെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ വഞ്ചിയൂർ പോലീസിൽ പരാതി നൽകി. പോലീസുകാർ സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോൾ ഇയാൾ തന്നെ അഞ്ച് സ്ത്രീകളെ ഉപദ്രവിച്ചതായി കണ്ടെത്തി.

എന്നാൽ ഇതിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും തന്നെ ഉണ്ടായില്ല. പരാതി നൽകി ഒരു ാസത്തിന് ശേഷവും കേസിൽ അന്വേഷണമുണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നൽകിയതോടെയാണ് വഞ്ചിയൂർ പോലീസ് കേസെടുക്കാൻ തയാറായത്. തുടർന്ന് കഴിഞ്ഞ ദിവസം എഫ്‌ഐആർ എടുത്ത് മൊഴിയെടുക്കുന്നതിനായി എത്തി. 36 ദിവസങ്ങൾക്ക് ശേഷം മെഡിക്കൽ പരിശോധന നടത്തണമെന്ന് പറയുകയും പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇത്തരം കേസുകളിൽ ഇങ്ങനെയുള്ള നടപടികൾ സാധാരണമല്ല.

മെഡിക്കൽ പരിശോധനയുടെ ആവശ്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടും മേലുദ്യോഗസ്ഥരുടെ മുന്നിൽ പരാതിയുമായി എത്തിയതിന്റെ പേരിൽ വഞ്ചിയൂർ പോലീസ് പരാതിക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. വനിതകൾക്കെതിരെയുള്ള കേസിൽ എല്ലാ നിയമങ്ങളും ലംഘിച്ചായിരുന്നു പോലീസിന്റെ നടപടി. പ്രതിയെ പിടിക്കുന്നതിലല്ല, പരാതിക്കാരെ ബുദ്ധിമുട്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.

Tags: POLICE CASEkeralaMisbehave
Share
Tweet
SendShare

More News from this section

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies