2023 മെയ് 28 മുതൽ ജൂൺ 3 വരെ ( ഇടവം 14 മുതൽ ഇടവം 20 വരെ) ഒരാഴ്ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023 മെയ് 28 മുതൽ ജൂൺ 3 വരെ ( ഇടവം 14 മുതൽ ഇടവം 20 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

Janam Web Desk by Janam Web Desk
May 26, 2023, 07:12 pm IST
FacebookTwitterWhatsAppTelegram

പൊതുവായ ഫലം: കുട്ടികൾക്ക് ബാലാരിഷ്ടത കൂടുന്ന വാരമാണ്.മുതിർന്ന ആളുകൾക്ക് പ്രേമേഹം, സോഡിയം കുറയുക തുടങ്ങിയ അസുഖങ്ങൾ വന്നേക്കാം. അപ്രതീഷിതമായി ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് , ഗർത്തം എന്നിവ കാണപ്പെടും.അഗ്നി, ജലം, വായു, ആകാശം സൂക്ഷിക്കുക. ചില കരുതികൂട്ടിയ അക്രമണങ്ങൾ നടക്കാൻ സാധ്യത ഉണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കുക.രാഷ്രീയത്തിൽ പുതിയ ചില തിരിമറികൾ വെളിച്ചത്തു വരും.ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക.ഭക്ഷ്യ വിഷബാധ വരാൻ സാധ്യത.

ശബരിമല പ്രതിഷ്‌ഠാദിനം ഈ ആഴ്ച ആണ് വരുന്നത് .

പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം അനിഴം നക്ഷത്രക്കാർ ക്ഷേത്രത്തിൽ അവരവരുടെ നക്ഷത്രം വരുന്ന ദിവസം അമ്പലത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

അശ്വതി: സർക്കാർ ജോലികളിൽ ഇരിക്കുന്നവർക്ക് ഈ വാരം മേലധികാരികളിൽ നിന്നും അപ്രീതി സംഭവിക്കും. ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ച കുറയും. കോടതികാര്യങ്ങളിൽ വിജയം ഉണ്ടാവും. എന്നാലും അപ്രതീക്ഷിതമായി ധനലാഭം പ്രതീക്ഷികാം.

ഭരണി: രാത്രി കാലങ്ങളിൽ പുറത്തു ഇറങ്ങുമ്പോൾ സൂക്ഷിക്കുക. വിഷഭയത്തിനുള്ള സാഹചര്യം ഉണ്ടാവും. കുറേകാലമായി ഉണ്ടായിരുന്ന അപവാദം മാറി പേരും പ്രശസ്‌തിയും വരുന്ന കാലമാണ്,സാമ്പത്തിക കാര്യങ്ങളിൽ ചതി പറ്റാതെ നോക്കുക.

കാർത്തിക: ഉദര സംബന്ധമായും ആമാശയ സംബന്ധമായും പ്രശ്നങ്ങൾ വരുന്ന ആഴ്ചയാണ്. എവിടെയും തടസ്സങ്ങൾ നേരിടുന്ന കാലമാണ്. കുടുംബബന്ധുജനങ്ങൾ വഴി അപമാനം ഏൽക്കേണ്ടി വരും. കോടതിവിഷയങ്ങൾ ജയിൽ ശിക്ഷ കിട്ടാൻ സാധ്യത ഉള്ള വാരമാണ്.

രോഹിണി: ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധിക്കേണ്ട വാരമാണ്. വാക്കുകളിൽ മിതത്വം പാലിക്കുന്നത് സഹപ്രവർത്തകരുമായി ഒത്തുപോകുന്നത് സുഗമമാക്കും. വരവിനേക്കാൾ ചെലവ് കൂടുന്ന കാലമാണ്. സാമ്പത്തീക കാര്യങ്ങളിൽ നിയന്ത്രണം ഏർപെടുത്തുന്നത് നല്ലതായിരിക്കും

മകയിര്യം: ശത്രുക്കൾ വീണ്ടും ഏറ്റുമുട്ടേണ്ട അവസ്ഥ സംജാതമാകും. വാക്കുതർക്കങ്ങൾ കോടതി വരെ എത്തുകയുകയും പരാജയം സംഭവിക്കുകയും ചെയ്യും. എന്നാൽ വാരം അവസാനം കീർത്തി, ശരീര സുഖം, ഭാര്യാഭർതൃ ലബ്‌ധി എന്നിവ പ്രതീക്ഷിക്കാം.

തിരുവാതിര: ബാങ്കിന്റെ ലോൺ കാര്യങ്ങളിൽ പിഴവ് വരാതെ നോക്കുക. ജപ്തി നടപടി നേരിടേണ്ടി വരുന്ന വാരമാണ്. ഗർഭാശയ സംബന്ധമായ പ്രശ്നനങ്ങൾ നേരിടേണ്ടിവരും. വീഴ്ചകൾ ,അപകടങ്ങൾ വരാതെ നോക്കുക. ജല മാർഗം ഉള്ള യാത്രകൾ സൂക്ഷിക്കുക.

പുണർതം: ഉദര സംബന്ധമായും ഹൃദയ സംബന്ധമായും പ്രശ്നങ്ങൾ വരുന്ന കാലമാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക. ഭക്ഷണ കാര്യങ്ങളിലും മറ്റുള്ള ദുഃശീലങ്ങളിലും നിയന്ത്രണം കൊണ്ട് വരിക. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

പൂയം: വിദേശയാത്ര _ജോലി ഈ വാരം പ്രതീക്ഷിക്കാം. ശത്രുക്കളെ കൊണ്ട് ഉപദ്രവം, ധനനഷ്ടം,പ്രവർത്തനത്തിൽ തടസ്സം വരുമെങ്കിലും വാരം അവസാനം തൊഴിൽ വിജയം, മന സുഖo പ്രതീക്ഷിക്കാം

ആയില്യം: ത്വക്ക് സംബന്ധമായും ശ്വാസകോശ സംബന്ധമായും അസുഖങ്ങൾ കൂടുന്ന കാലമാണ് ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടും എങ്കിലും ധനപരമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. പുതിയ ബന്ധങ്ങൾ ഉടലെടുക്കും. പരീക്ഷകളിൽ ഉന്നത വിജയം പ്രതീക്ഷിക്കാം.

മകം: തൊഴിൽ കാര്യങ്ങളിൽ അപ്രതീഷിതമായ പുരോഗതി ദൃശ്യമാകും. പേരും പ്രശസ്തിയും വരുന്ന വാരമാണ് എങ്കിലും വരവിൽ കവിഞ്ഞ ചെലവ് പ്രതീക്ഷികാം. ബന്ധുജന സമാഗമം, മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന വാരം കൂടിയാണ്.

പൂരം: വിദേശപരമായ തൊഴിലുകളിൽ സ്ഥാനക്കയറ്റവും പുതിയ അവസരങ്ങളും പ്രതീക്ഷികാം. എന്നാൽ ചിലർക്ക് കേസ് വഴക്കുകൾ, അഭിമാനത്തിന് ക്ഷതം സംഭവിക്കുക, ഉഷ്‌ണ സംബന്ധമായ രോഗങ്ങൾ, സ്ത്രീകൾ മൂലം അപവാദം കേൾക്കുക, പ്രവർത്തന മാന്ദ്യത എന്നിവ പ്രതീക്ഷികാം

ഉത്രം: തൊഴിൽ സംബന്ധമായും ബിസിനെസ്സ് സംബന്ധമായും നഷ്ടങ്ങൾ വരുന്ന വാരമാണ്. വളരെക്കാലമായി ശത്രുതയിൽ ആയിരുന്ന ബന്ധുക്കൾ ഒന്നിക്കുവാനുള്ള അവസരം വന്നുചേരും. ഭൂമി സംബന്ധമായും കൃഷി സംബന്ധമായും ലാഭം പ്രതീക്ഷിക്കേണ്ട വാരമാണ്.

അത്തം: സർവ്വകാര്യങ്ങളിലും ഉണ്ടായിരുന്ന തടസ്സം മാറി വിജയിക്കുന്ന കാലമാണ്. വിവാഹം കഴിഞ്ഞവർക്ക് സത്പുത്ര ഭാഗ്യം ഉണ്ടാവുന്ന കാലമാണ്. തൊഴിൽ അന്വേഷിക്കുന്നവർക്കു നല്ല ജോലി കിട്ടുന്ന വാരമാണ്. ആരോഗ്യ കാര്യങ്ങളിൽ നല്ല പുരോഗതി ഉണ്ടാവുന്ന വാരമാണ്.

ചിത്തിര: കുടുംബ ബന്ധു ജനങ്ങളുമായി കലഹം ഉണ്ടാവുന്ന കാലമാണ്. സ്വത്തു സംബന്ധമായും കൃഷി സംബന്ധമായും നഷ്ട്ടം വരും. എന്നാൽ സർക്കാർ സംബന്ധമായി ഗുണം , വിദേശയാത്ര- വാസം-ജോലി എന്നിവ കിട്ടുന്ന വാരമാണ്. ശത്രു ശല്യം വർധിക്കുന്ന വാരമാണ്.

ചോതി: വളരെ കാലമായി ഉണ്ടായിരുന്ന രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും. അപവാദങ്ങൾ മാറി നല്ല പേര് കേൾക്കാൻ ഇടവരും. ശത്രുക്കളുടെ പതനം കാണാൻ സാധിക്കും. തൊഴിൽ പരമായി ധന നേട്ടവും മറ്റു ആഡംബര വസ്തുക്കളും അപ്രതീക്ഷിതമായി സ്വന്തമാകും .

വിശാഖം: കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുന്ന വാരമാണ്. ദാമ്പത്യ കലഹം വിവാഹ മോചനമോ ദമ്പതിമാരുടെ മരണത്തിലോ കലാശിക്കും. വാക്കുകളിൽ മിതത്വം പാലിക്കുന്നത് നല്ലതായിരിക്കും. മാനഹാനി, ധനനഷ്ട൦ വരുന്ന വാരമാണ്.

അനിഴം: അപകടങ്ങൾ, വീഴ്ചകൾ ഉണ്ടാവാതെ സൂക്ഷിക്കേണ്ട വാരമാണ്. അയൽക്കാരുമായോ ബന്ധു ജനങ്ങളുമായോ ഉള്ള കലഹങ്ങൾ കേസ് വഴക്കുകളിൽ കലാശിക്കും. അഗ്നി സംബന്ധമായി ജോലി ചെയുന്നവർ ഈ വാരം വളരെ അധികം സൂക്ഷിക്കുക.

തൃക്കേട്ട: തൊഴിൽ സംബന്ധമായി വളരെ യേറെ പ്രശ്നങ്ങൾ വരുന്ന വാരമാണ്. നേത്ര സംബന്ധമായി പ്രശ്നങ്ങൾ ഉള്ളവർക്ക് കാഠിന്യം കൂടും. മാനസികമായും ശാരീരികവും ആയി വളരെഏറെ ബുദ്ധിമുട്ടുകൾ വരുന്ന വാരമാണ്.

മൂലം: ആരോഗ്യ മേഖലയിൽ ജോലി ചെയുന്നവർ വളരെയേറെ ശ്രേദ്ധിക്കേണ്ട വാരമാണ്. കൈ പിഴവ് മൂലം രോഗിയുടെ ജീവൻ വരെ നഷ്ടമാകുന്ന അവസ്ഥകൾ ഉണ്ടാവും, ഭാര്യയും ഭർത്താവും തമ്മിൽ നിസാരമായ കാര്യങ്ങൾക്കു വഴക്കിടേണ്ടിവരും. ഭക്ഷ്യ വിഷബാധ ഏൽക്കാതെ നോക്കുക.

പൂരാടം: പൊതുവെ ഗുണദോഷ സമ്മിശ്രമായ ഒരു വാരം ആയിരിക്കും.തൊഴിൽ പരമായി ബുദ്ധിമുട്ടുകൾ വരുന്ന വാരമാണ്.എങ്കിലും വാരത്തിന്റെ പകുതിയോടു കൂടി കാര്യങ്ങൾ അനുകൂലമാകും.പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടാനും വാഹന ഭാഗ്യം ഭക്ഷണ സുഖം എന്നിവ പ്രതീക്ഷികാം.

ഉത്രാടം: സഞ്ചാരശീലം കൂടുന്ന കാലമാണ്. വിദേശവാസം- ജോലി എന്നിവ അനുഭവത്തിൽ വരാം.ശത്രുക്കളെ കൊണ്ട് ശല്യം വർദ്ധിക്കുന്ന വാരമാണ്. സ്ത്രീകൾ മൂലം ദോഷഫലങ്ങൾ, മാനഹാനി എന്നിവ വരുന്ന വാരമാണ്. രക്ത സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്ന കാലമാണ്.

തിരുവോണം: വാത സംബന്ധമായും ഉദര സംബന്ധമായും അതായത് ഗ്യാസ്ട്രബിൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ വരുന്ന വാരമാണ്. സഞ്ചാരശീലം കൂടി അതുവഴി വാഹന അപകടങ്ങൾ ധനനഷ്ട൦ വരുന്ന വി\കാലമാണ്. കുടുംബ ജനങ്ങളുമായി സ്വരച്ചേർച്ച ഇല്ലാതെ വരാൻ സാധ്യത ഉണ്ട്.

അവിട്ടം: പൊതുവെ ഗുണദോഷ സമ്മിശ്രമാണ് ഈ വാരം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധ വേണ്ടുന്ന സമയം ആണ്.വെരികോസ് വെയ്ൻ ,വാതം , പക്ഷാഗാതം എന്നിവ വരുവാൻ സാധ്യത ഉണ്ട്. ചികിത്സാപ്പിഴവ് വരാതെ സൂക്ഷിക്കുക. തൊഴിൽ മേഖലയിൽ വിജയം ഉണ്ടാവും.

ചതയം: കുടുംബത്തിൽ മംഗളകര്മങ്ങള്ക്കു സാക്ഷ്യം വഹിക്കും. അന്യസ്ത്രീ ബന്ധം വരാൻ സാധ്യത ഉണ്ട്. മിത്രങ്ങൾ ശത്രുക്കളായി മാറുന്ന വാരമാണ്. കോടതി സംബന്ധമായി കേസ് നിലനില്കുന്നവർക്കു പരാജയം വരൻ സാധ്യത. ആയുധപീഡ, അപമാനം, ദാരിദ്ര്യ ദുഃഖ൦ ഈ വാരം ഫലത്തിൽ കാണുന്നു.

പൂരൂരുട്ടാതി: രാഷ്‌ട്രീയത്തിൽ ഉള്ളവർക്ക് അപവാദം കേൾക്കേണ്ടി വരും.സർക്കാർ ജീവനക്കാർക്ക് കൈക്കൂലി കേസിൽ വിജിലെൻസ് അനേഷണം നേരിടേണ്ടി വരും. മാനസീകമായി വളരെ ഏറെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന കാലമാണ്.

ഉത്തൃട്ടാതി: അനാവശ്യമായി ചിന്തകൾ വരുന്ന വാരമാണ്. സന്താനങ്ങളെ കൊണ്ട് അപവാദം കേൾക്കുകയും അതുവഴി ധനനഷ്ട൦ വരും.മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ ശ്രെദ്ധ വെയ്‌ക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും.മക്കൾ ലഹരിക്ക്‌ അടിമയായി മാറുന്ന കാലമാണ്.

രേവതി: ഈ വാരം തൊഴിൽ സംബന്ധമായി വളരെ ഗുണം ഉണ്ടാകും.കുറേകാലമായി അലട്ടിയിരുന്ന രോഗങ്ങൾക്ക് ശാന്തി ഉണ്ടാവും.ശത്രുക്കൾ പരാജയപ്പെടുന്ന കാലമാണ്.ഭാഗ്യാനുഭവങ്ങൾ വന്നുചേരും.കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാവും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 May 28 to June 03

 

Tags: PREMIUMWeekly Prediction
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies