60-ാം വയസിൽ 2-ാം വിവാഹമെന്ന വാർത്ത; തനിക്ക് 57 ആണെന്ന് ആശിഷ് വിദ്യാർത്ഥി; ആദ്യ ബന്ധം വേർപിരിഞ്ഞത് വിശദീകരിച്ച് നടൻ; വിമർശനങ്ങൾക്ക് മറുപടി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

60-ാം വയസിൽ 2-ാം വിവാഹമെന്ന വാർത്ത; തനിക്ക് 57 ആണെന്ന് ആശിഷ് വിദ്യാർത്ഥി; ആദ്യ ബന്ധം വേർപിരിഞ്ഞത് വിശദീകരിച്ച് നടൻ; വിമർശനങ്ങൾക്ക് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 09:52 pm IST
Facebook
Twitter
WhatsAppTelegram

അറുപതാം വയസിൽ വീണ്ടും വിവാഹിതനായെന്ന വാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചർച്ചകൾക്ക് മറുപടിയുമായി നടൻ ആശിഷ് വിദ്യാർത്ഥി. ആദ്യ ഭാര്യ പിലൂ വിദ്യാർത്ഥിയുമായുള്ള വേർപിരിയലിനെക്കുറിച്ചും പിന്നീട് രൂപാലി ബറുവയെ കണ്ടുമുട്ടിയതിനെക്കുറിച്ചും നടൻ വിശദീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹം മനസുതുറന്നത്.

“നാമെല്ലാവർക്കും സന്തോഷമായി ഇരിക്കാനാണ് ആഗ്രഹം. 22 വർഷങ്ങൾക്ക് മുമ്പായിരുന്നു പിലൂവും ഞാനും കണ്ടുമുട്ടുന്നത്. ഞങ്ങൾ വിവാഹിതരായി. വളരെ മനോഹരമായിരുന്നു ആ യാത്ര. ഞങ്ങൾക്ക് അർത്ഥ് എന്ന മകൻ ജനിച്ചു. അവനിന്ന് 22 വയസുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പിലൂവും ഞാനും തമ്മിൽ ഭാവിയെ നോക്കി കാണുന്നതിൽ ചില വ്യത്യാസങ്ങളുണ്ടായി. ഈ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമോയെന്ന് ഞങ്ങൾ പരിശോധിച്ചു. അതിന് കഴിയുമെങ്കിലും മറ്റൊരാളുടെ മേൽ അത് അടിച്ചേൽപ്പിക്കുന്ന തരത്തിലിയാരിക്കും. അത് സന്തോഷത്തെ ഇല്ലാതാക്കും. സന്തോഷം മാത്രമല്ലേ നമ്മൾ ആഗ്രഹിക്കുന്നത്.

അതിനാൽ ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ആലോചിച്ചു. സൗഹാർദപരമായി ഒരുമിച്ച് പോകാൻ പറ്റുന്നില്ലെങ്കിൽ നമുക്ക് വ്യത്യസ്ത വഴികളിലൂടെ നടക്കാം.. പക്ഷെ സൗഹാർദപരമായി തുടരാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതാണ് ഞങ്ങൾ ചെയ്തത്. ഞാൻ വീണ്ടും വിവാഹം കഴിക്കുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം, ജീവിതയാത്രയിൽ എനിക്കൊരു കൂട്ട് വേണം. ശേഷമാണ് രൂപാലിയെ കാണാനിടയായത്. ഒരു വർഷം മുമ്പായിരുന്നു അത്. പരസ്പരം താത്പര്യം തോന്നിയതിനാൽ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ ഞങ്ങൾ തീരുമാനിച്ചു. രൂപാലിക്ക് 50 ആണ് പ്രായം എനിക്ക് 57ഉം. അറുപത് വയസായിട്ടില്ല. പ്രായം അല്ലെങ്കിലും ഒരു വിഷയമല്ലല്ലോ.. നമ്മുടെ വയസ് എത്ര തന്നെയാണെങ്കിലും നമുക്ക് സന്തോഷത്തോടെ ഇരിക്കാൻ കഴിയണം. പരസ്പരം ബഹുമാനത്തോടെ മുന്നോട്ട് പോകുക. ” ഇതായിരുന്നു ആശിഷ് വിദ്യാർത്ഥി പറഞ്ഞത്.

Read Also: നടൻ ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി; വധു അസം സ്വദേശി

 

Tags: divorceAshish Vidyarthi
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies