കേന്ദ്രസർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു; കൃത്യമായി ആസൂത്രണം നടത്തിയാണ് ഈ നോട്ട് നിരോധനം; പണം പൂഴ്ത്തിവെച്ചവർക്ക് തിരിച്ചടി, ജനങ്ങൾ സന്തുഷ്ടരാണ്: നടൻ വിജയ് ആന്റണി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കേന്ദ്രസർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു; കൃത്യമായി ആസൂത്രണം നടത്തിയാണ് ഈ നോട്ട് നിരോധനം; പണം പൂഴ്‌ത്തിവെച്ചവർക്ക് തിരിച്ചടി, ജനങ്ങൾ സന്തുഷ്ടരാണ്: നടൻ വിജയ് ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 07:41 am IST
Facebook
Twitter
WhatsAppTelegram

തമിഴിലും തെലുങ്കിലും മികച്ച വിജയം നേടിയ ചിത്രമായിരുന്നു വിജയ് ആൻറണി നായകനായി 2016-ൽ പുറത്തിറങ്ങിയ പിച്ചൈക്കാരൻ. ഏഴ് വർഷത്തിനിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാ​ഗം തിയറ്ററിൽ എത്തിയിരിക്കുകയാണ്. വിജയ് ആൻറണി തന്നെയാണ് സംവിധാനം. പിച്ചൈക്കാരൻ 2-നും മികച്ച പ്രേക്ഷക പ്രീതി തന്നെയാണ് ലഭിക്കുന്നത്. ദാരിദ്രവും പട്ടിണിയും അഴിമതിയും ചൂഷണവുമെല്ലാം പ്രതിപാദിക്കുന്ന സിനിമ കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ടും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ, ചെന്നൈയിലെ തിയറ്ററിൽ ആരാധകർക്കൊപ്പം ‘പിച്ചൈക്കാരൻ 2’ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ നോട്ട് നിരോധനത്തെപ്പറ്റി വിജയ് ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

2016-ൽ മോദി സർക്കാർ കൊണ്ടുവന്ന നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പിച്ചൈക്കാരനുള്ള വിചിത്രമായ യാദൃശ്ചികതയെക്കുറിച്ചാണ് മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. ‘പിച്ചൈക്കാരൻ’ റിലീസ് സമയത്താണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത്. സമാനമായി ‘പിച്ചൈക്കാരൻ 2’ പുറത്തിറങ്ങി കൃത്യം ഒരു ദിവസം കഴിഞ്ഞപ്പോൾ കേന്ദ്രസർക്കാർ രണ്ടായിരം രൂപ നോട്ടുകളും നിരോധിച്ചു. നോട്ട് നിരോധനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. കൃത്യമായ ആസൂത്രണത്തിലൂടെയാണ് കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചതെന്നും ഇത് രാജ്യത്തെ സാധാരണക്കാരെയും ഭൂരിപക്ഷം ജനങ്ങളെയും ഒരു തരത്തിലും ബാധിക്കില്ലെന്നും താരം മറുപടിയും നൽകി.

‘ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ആസൂത്രണം നടത്തിയാണ് നോട്ട് നിരോധിച്ചത്. പത്തു രൂപ നോട്ട് കള്ളനോട്ട് ആകില്ല. ഉയർന്ന മൂല്യമുള്ള നോട്ടായതിനാൽ അവർ കള്ളനോട്ടുകൾ അടിച്ചിറക്കും. ഇത് തടയാൻ സർക്കാർ 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു. എന്നാൽ, അവർ 2000 രൂപ നോട്ട് പുറത്തിറക്കി. അപ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു. പക്ഷേ, അവർ ഈ 2000 രൂപ നോട്ട് പുറത്തിറക്കിയത് കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കിയതിന് ശേഷമായിരുന്നു. 2000 രൂപ നോട്ട് പുറത്തിറക്കിയാൽ പലരും അത് വാങ്ങി പൂഴ്‌ത്തിവെയ്‌ക്കും. ആ പൂഴ്‌ത്തിവെപ്പുകാരെയെല്ലാം പിടികൂടാൻ പദ്ധതിയിട്ട് 2000 രൂപ നോട്ട് തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും ഈ പ്രഖ്യാപനം ബാധിച്ചിട്ടില്ല. 2000 രൂപ നോട്ടുകൾ കൂടുതലായി പൂഴ്‌ത്തി വച്ചിരിക്കുന്നവരെയാണ് ഇത് ബാധിക്കുന്നത്’ എന്ന് വിജയ് ആന്റണി പറഞ്ഞു.

 

 

Tags:
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies