പുതിയ പാർലിമെന്റിൽ ചെങ്കോൽ സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചെങ്കോൽ എന്നത് പാരമ്പര്യത്തിന്റെ തുടർച്ചയാണ് എന്ന സർക്കാർ വാദം ശരിയാണ്. ചെങ്കോൽ ധാർമ്മീക ഭരണത്തെ പ്രതിഫലിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ചെങ്കോൽ അധികാരത്തിന്റെ പരമ്പരാഗത പ്രതീകമാണ്. അത് ലോക്സഭയിൽ വയ്ക്കുന്നതിലൂടെ പരമാധികാരം ഒരു രാജാവിനൊപ്പമല്ലെന്നും അത് പാർലിമെന്റിൽ കുടികൊള്ളുന്നുവെന്നും ഇന്ത്യ ഉറപ്പിച്ചു പറയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാര കൈമാറ്റത്തിന്റെ പ്രതീകമായി മൗണ്ട് ബാറ്റൺ നെഹ്റുവിന് ചെങ്കോലിനെ പറ്റിയുള്ള കഥകൾ മാറ്റിവെക്കാം എന്നും നിലവിലെ നമ്മുടെ മൂല്യങ്ങളെ ഉറപ്പിക്കാൻ നമുക്ക് ഈ ചിഹ്നം സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments