ഏറെ വിവാദങ്ങൾക്കൊടുവിൽ വിവാഹിതരായ ദമ്പതികളായിരുന്നു തമിഴ് ചലച്ചിത്ര നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും മറ്റു വിവാദങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ വിവാദങ്ങളെ വകവെയ്‌ക്കാതെയാണ് ഇരുവരും മുന്നോട്ട് പോകുന്നതും. ഇപ്പോഴിതാ വീണ്ടും താരദമ്പതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ പുതിയ വിവാദങ്ങൾ എത്തിയിരിക്കുകയാണ്.
ഇരുവരും വേർപിരിയുകയാണെന്നതാണ് പുതിയ വാർത്ത. മഹാലക്ഷ്മിയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളായിരുന്നു ഇതിന് തുടക്കമിട്ടത്. മഹാലക്ഷ്മി മാത്രമുള്ള ചിത്രങ്ങളാണ് കുറച്ചുകാലമായി പങ്കുവെക്കുന്നത്. പ്രൊഡക്ട് പ്രൊമോഷനുകളുടെ ഭാഗമായി മഹാലക്ഷ്മി പങ്കുവെയ്‌ക്കുന്ന വീഡിയോകളിൽ ഒന്നിലും രവീന്ദർ ഇല്ലായിരുന്നു. ഇതോടെയാണ് വേർപിരിയൽ വാർത്ത പ്രചരിച്ചു തുടങ്ങിയത്. എന്നാൽ വിരമിക്കൽ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത് രവീന്ദർ ആണ്.
നീ മാത്രമുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഇടരുതെന്ന് ഞാൻ നിന്നോട് എത്ര വട്ടം പറഞ്ഞു? നമ്മൾ പിരിഞ്ഞു എന്ന് സകല സോഷ്യൽ മീഡിയയും പറയുന്നു. ഇനി തെറ്റ് ആവർത്തിച്ചാൽ എന്നെന്നേയ്‌ക്കുമായി നിനക്ക് ദിവസം മൂന്നു നേരവും എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് കിട്ടും. യുട്യൂബ് പരദൂഷണക്കാരോട് എന്റെ മനസ് പറയുന്നത് ഇതാണ്. ഇന്നും ഞങ്ങൾ തന്നെയാണ് ട്രെൻഡ്, ഇതിന് എന്നാണ് ഒരു എൻഡ്? ഞങ്ങൾ സന്തുഷ്ടരാണ്. അതിലുപരി ഞങ്ങൾക്ക് പ്രിയപ്പെട്ടവരേയും സന്തോഷിപ്പിക്കുന്നു എന്ന കുറിപ്പുമായി ഇരുവരും ഒന്നിച്ചുള്ള ചിത്രം രവീന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
Comments