സുദർശൻ തകർത്തടിച്ചു; ഫൈനലിൽ ​ഗുജറാത്തിന് മികച്ച സ്കോർ: ചെന്നൈയ്ക്ക് നേടേണ്ടത് 215 റൺസ്: മഴ കളി തടസ്സപ്പെടുത്തി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സുദർശൻ തകർത്തടിച്ചു; ഫൈനലിൽ ​ഗുജറാത്തിന് മികച്ച സ്കോർ: ചെന്നൈയ്‌ക്ക് നേടേണ്ടത് 215 റൺസ്: മഴ കളി തടസ്സപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 11:13 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഐപിഎൽ ഫൈനൽ പോരാട്ടത്തിൽ ചെന്നൈയ്‌ക്ക് വിജയിക്കാൻ നേടേണ്ടത് 215 റൺസ് റൺസ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തു. സായി സുദർശന്റെയും വൃദ്ധിമാൻ സാഹയുടെയും അർധസെഞ്ച്വറികളുടെ മികവിലാണ് ​ഗുജറാത്ത് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് മികച്ച രീതിയിലായിരുന്നു കളിച്ചത്. ആദ്യ വിക്കറ്റില്‍ 77 റണ്‍സാണ് ഗില്ലും സാഹയും ചേര്‍ന്ന് അടിച്ചെടുത്തത്.

കഴിഞ്ഞ കളികളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാൻ ഗിൽ മികച്ച തുടക്കം നൽകിയെങ്കിലും 39 റൺസുമായി ഏഴാം ഓവറിൽ മടങ്ങി. ഏഴാം ഓവറിൽ രവീന്ദ്ര ‍‍ജ‍ഡ‍േജ എറിഞ്ഞ അവസാന പന്തിലാണ് ധോണി, ഗില്ലിനെ പുറത്താക്കിയത്. ഏഴു ഫോർ ഉൾപ്പെടെ 39 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് ഗില്ലിന്റെ വിക്കറ്റ് ചെന്നൈ വീഴ്‌ത്തിയത്. ഓഫ് സൈഡില്‍ വന്ന ജഡേജയുടെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച ഗില്ലിന് പിഴച്ചു. പന്ത് ബാറ്റില്‍ തൊടാതെ ധോണിയുടെ കയ്യിലെത്തി. ശരവേഗത്തില്‍ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ ഗില്‍ ക്രീസിന് പുറത്തായിരുന്നു.

മൂന്നമനായി ക്രീസിലെത്തിയ സായി സുദർശൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സാഹയെയും ഹാർദ്ദികിനെയും കൂട്ട് പിടിച്ചുള്ള സുദർശന്റെ പോരാട്ടം അവസാന ഓവർ വരെ നീണ്ടു നിന്നു. സെഞ്ച്വറി തികയ്‌ക്കാൻ നാല് റൺസ് മാത്രം അവശേഷിക്കെയാണ് മതീഷ പതിരാനെ ലെ​ഗ് ബൈ വിക്കറ്റിൽ കുടുക്കി സുദർശനെ പുറത്താക്കിയത്. ആറ് സിക്സറുകളും എട്ട് ഫോറുകളും ഉൾപ്പെയാണ് 47 പന്തിൽ 96 റൺസ് സുദർശൻ നേടിയത്. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ 21 റൺസ് നേടി.മതീഷ പതിരാന രണ്ടു വിക്കറ്റും ചാഹർ,ജഡേജ എന്നിവർ ഒരോ വിക്കറ്റുകളും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് പന്തിൽ നാല് റൺസ് നേടി. ഋതു രാജ് ​ഗെയ്​ഗ്വാദ്,ഡെവോൺ കോൺവേ എന്നിവരാണ് ക്രീസിൽ.

മഴ കാരണം കളി തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന ഫൈനൽ പോരാട്ടം മഴ തടസ്സപ്പെടുത്തിയതിനെ തുടർന്ന് റിസർവ് ദിനമായ ഇന്നത്തേക്ക് മാറ്റുകയായിരുന്നു

Tags: IPL 2023
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies