അവസാന പന്തുവരെ നീണ്ട ആവേശം; ഒടുവിൽ കപ്പടിച്ച് മഞ്ഞപ്പട; ചെന്നൈ സൂപ്പർ കിംഗ്‌സിന് ഐപിഎൽ കിരീടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവസാന പന്തുവരെ നീണ്ട ആവേശം; ഒടുവിൽ കപ്പടിച്ച് മഞ്ഞപ്പട; ചെന്നൈ സൂപ്പർ കിംഗ്‌സിന് ഐപിഎൽ കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 01:41 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: 2023 ഐപിഎൽ കപ്പുയർത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൂപ്പർ കിംഗ്‌സ് തങ്ങളുടെ 5-ാം കപ്പ് സ്വന്തമാക്കിയത്. മഴ കളിച്ച ഫൈനലിൽ ഡെക്കവർത്ത് ലൂയിസ് നിയമ പ്രകാരം 15 ഓവറിൽ 171 റൺസായിരുന്നു ചെന്നൈയ്‌ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. പ്രവചനാതീതമായിരുന്ന മത്സരത്തിന്റെ അവസാന പന്തിൽ  ചെന്നൈ ലക്ഷ്യം മറികടക്കുകയായിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തു. സായി സുദർശന്റെയും വൃദ്ധിമാൻ സാഹയുടെയും അർധസെഞ്ച്വറികളുടെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്‌കോർ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്ന് നൽകിയത്. തുടക്കത്തിൽ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് മികച്ച രീതിയിലായിരുന്നു കളിച്ചത്. ആദ്യ വിക്കറ്റിൽ 77 റൺസാണ് ഗില്ലും സാഹയും ചേർന്ന് അടിച്ചെടുത്തത്.

കഴിഞ്ഞ കളികളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാൻ ഗിൽ മികച്ച തുടക്കം നൽകിയെങ്കിലും 39 റൺസുമായി ഏഴാം ഓവറിൽ മടങ്ങി. ഏഴാം ഓവറിൽ രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന പന്തിലാണ് ധോണി, ഗില്ലിനെ പുറത്താക്കിയത്. ഏഴു ഫോർ ഉൾപ്പെടെ 39 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് ഗില്ലിന്റെ വിക്കറ്റ് ചെന്നൈ വീഴ്‌ത്തിയത്. ഓഫ് സൈഡിൽ വന്ന ജഡേജയുടെ പന്ത് ഫ്രണ്ട് ഫൂട്ടിൽ കളിക്കാൻ ശ്രമിച്ച ഗില്ലിന് പിഴച്ചു. പന്ത് ബാറ്റിൽ തൊടാതെ ധോണിയുടെ കയ്യിലെത്തി. ശരവേഗത്തിൽ ധോണി സ്റ്റംപ് ചെയ്യുമ്പോൾ ഗിൽ ക്രീസിന് പുറത്തായിരുന്നു.

മൂന്നമനായി ക്രീസിലെത്തിയ സായി സുദർശൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സാഹയെയും ഹാർദ്ദികിനെയും കൂട്ട് പിടിച്ചുള്ള സുദർശന്റെ പോരാട്ടം അവസാന ഓവർ വരെ നീണ്ടു നിന്നു. സെഞ്ച്വറി തികയ്‌ക്കാൻ നാല് റൺസ് മാത്രം അവശേഷിക്കെയാണ് മതീഷ പതിരാനെ ലെഗ് ബൈ വിക്കറ്റിൽ കുടുക്കി സുദർശനെ പുറത്താക്കിയത്. ആറ് സിക്‌സറുകളും എട്ട് ഫോറുകളും ഉൾപ്പെയാണ് 47 പന്തിൽ 96 റൺസ് സുദർശൻ നേടിയത്. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ 21 റൺസ് നേടി.മതീഷ പതിരാന രണ്ടു വിക്കറ്റും ചാഹർ,ജഡേജ എന്നിവർ ഒരോ വിക്കറ്റുകളും വീഴ്‌ത്തി.

ചെന്നൈയ്‌ക്ക് മികച്ച തുടക്കമായിരുന്നു ഓപ്പണർമാരായ ഋതുരാജ് ഗ്വെയ്ഗ്വാദും ഡെവോൺ കോൺവേയും ചേർന്ന് നൽകിയത്. ഋതുരാജ് 26 റൺസും കോൺവേ 47 റൺസും നേടി. എന്നാൽ നിർണായക ഘട്ടത്തിൽ ബാറ്റിൽ കൊണ്ട് വെടിക്കെട്ട് നടത്തി ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത് ശിവം ഡുബെ, രഹാനെ, റായുഡു, ജഡേജ എന്നിവരായിരുന്നു. അവസാന ഓവറിൽ 13 റൺസായിരുന്നു വിജയത്തിനായി ചെന്നൈയ്‌ക്ക് വേണ്ടിയിരുന്നത്. അവസാന രണ്ട് പന്തിൽ 10 റൺസും. അഞ്ചാം പന്തിൽ സിക്‌സറും അവസാന പന്തിൽ ഫോറും നേടി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

വിജയത്തിനിടയിലും ചെന്നൈ ആരാധകരെ നിരാശരാക്കിയത് ക്യാപ്റ്റൻ ധോണിയുടെ പ്രകടനം തന്നെയായിരുന്നു. 12.4 ഓവറിൽ 149 ന് നാല് എന്ന നിലയ്‌ക്ക് നിൽക്കുമ്പോഴായിരുന്നു ധോണി ക്രീസിലേക്ക് എത്തിയത്. എന്നാൽ ആദ്യ പന്തിൽ തന്നെ ഡേവിഡ് മില്ലറിന് ക്യാച്ച് നൽകി വീണ്ടും ബെഞ്ചിലേക്ക് മടങ്ങുകയായിരുന്നു.

ഇതോടെ ഏറ്റവും കൂടുതൽ കപ്പ് നേടിയ ടീം എന്ന റെക്കോർഡിൽ മുംബൈ ഇന്ത്യൻസിനൊപ്പം ചെന്നൈ എത്തി. ഏറ്റവും കൂടുതൽ ഐപിഎൽ കപ്പ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡും ധോണി സ്വന്തമാക്കി.

 

 

Tags: IPLCHENNAI SUPER KINGSIPL 2023
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies