അവസാന പന്തുവരെ നീണ്ട ആവേശം; ഒടുവിൽ കപ്പടിച്ച് മഞ്ഞപ്പട; ചെന്നൈ സൂപ്പർ കിംഗ്‌സിന് ഐപിഎൽ കിരീടം
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അവസാന പന്തുവരെ നീണ്ട ആവേശം; ഒടുവിൽ കപ്പടിച്ച് മഞ്ഞപ്പട; ചെന്നൈ സൂപ്പർ കിംഗ്‌സിന് ഐപിഎൽ കിരീടം

Janam Web Desk by Janam Web Desk
May 30, 2023, 01:41 am IST
A A
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: 2023 ഐപിഎൽ കപ്പുയർത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൂപ്പർ കിംഗ്‌സ് തങ്ങളുടെ 5-ാം കപ്പ് സ്വന്തമാക്കിയത്. മഴ കളിച്ച ഫൈനലിൽ ഡെക്കവർത്ത് ലൂയിസ് നിയമ പ്രകാരം 15 ഓവറിൽ 171 റൺസായിരുന്നു ചെന്നൈയ്‌ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. പ്രവചനാതീതമായിരുന്ന മത്സരത്തിന്റെ അവസാന പന്തിൽ  ചെന്നൈ ലക്ഷ്യം മറികടക്കുകയായിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തു. സായി സുദർശന്റെയും വൃദ്ധിമാൻ സാഹയുടെയും അർധസെഞ്ച്വറികളുടെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്‌കോർ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്ന് നൽകിയത്. തുടക്കത്തിൽ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് മികച്ച രീതിയിലായിരുന്നു കളിച്ചത്. ആദ്യ വിക്കറ്റിൽ 77 റൺസാണ് ഗില്ലും സാഹയും ചേർന്ന് അടിച്ചെടുത്തത്.

കഴിഞ്ഞ കളികളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാൻ ഗിൽ മികച്ച തുടക്കം നൽകിയെങ്കിലും 39 റൺസുമായി ഏഴാം ഓവറിൽ മടങ്ങി. ഏഴാം ഓവറിൽ രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന പന്തിലാണ് ധോണി, ഗില്ലിനെ പുറത്താക്കിയത്. ഏഴു ഫോർ ഉൾപ്പെടെ 39 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് ഗില്ലിന്റെ വിക്കറ്റ് ചെന്നൈ വീഴ്‌ത്തിയത്. ഓഫ് സൈഡിൽ വന്ന ജഡേജയുടെ പന്ത് ഫ്രണ്ട് ഫൂട്ടിൽ കളിക്കാൻ ശ്രമിച്ച ഗില്ലിന് പിഴച്ചു. പന്ത് ബാറ്റിൽ തൊടാതെ ധോണിയുടെ കയ്യിലെത്തി. ശരവേഗത്തിൽ ധോണി സ്റ്റംപ് ചെയ്യുമ്പോൾ ഗിൽ ക്രീസിന് പുറത്തായിരുന്നു.

മൂന്നമനായി ക്രീസിലെത്തിയ സായി സുദർശൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സാഹയെയും ഹാർദ്ദികിനെയും കൂട്ട് പിടിച്ചുള്ള സുദർശന്റെ പോരാട്ടം അവസാന ഓവർ വരെ നീണ്ടു നിന്നു. സെഞ്ച്വറി തികയ്‌ക്കാൻ നാല് റൺസ് മാത്രം അവശേഷിക്കെയാണ് മതീഷ പതിരാനെ ലെഗ് ബൈ വിക്കറ്റിൽ കുടുക്കി സുദർശനെ പുറത്താക്കിയത്. ആറ് സിക്‌സറുകളും എട്ട് ഫോറുകളും ഉൾപ്പെയാണ് 47 പന്തിൽ 96 റൺസ് സുദർശൻ നേടിയത്. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ 21 റൺസ് നേടി.മതീഷ പതിരാന രണ്ടു വിക്കറ്റും ചാഹർ,ജഡേജ എന്നിവർ ഒരോ വിക്കറ്റുകളും വീഴ്‌ത്തി.

ചെന്നൈയ്‌ക്ക് മികച്ച തുടക്കമായിരുന്നു ഓപ്പണർമാരായ ഋതുരാജ് ഗ്വെയ്ഗ്വാദും ഡെവോൺ കോൺവേയും ചേർന്ന് നൽകിയത്. ഋതുരാജ് 26 റൺസും കോൺവേ 47 റൺസും നേടി. എന്നാൽ നിർണായക ഘട്ടത്തിൽ ബാറ്റിൽ കൊണ്ട് വെടിക്കെട്ട് നടത്തി ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത് ശിവം ഡുബെ, രഹാനെ, റായുഡു, ജഡേജ എന്നിവരായിരുന്നു. അവസാന ഓവറിൽ 13 റൺസായിരുന്നു വിജയത്തിനായി ചെന്നൈയ്‌ക്ക് വേണ്ടിയിരുന്നത്. അവസാന രണ്ട് പന്തിൽ 10 റൺസും. അഞ്ചാം പന്തിൽ സിക്‌സറും അവസാന പന്തിൽ ഫോറും നേടി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

വിജയത്തിനിടയിലും ചെന്നൈ ആരാധകരെ നിരാശരാക്കിയത് ക്യാപ്റ്റൻ ധോണിയുടെ പ്രകടനം തന്നെയായിരുന്നു. 12.4 ഓവറിൽ 149 ന് നാല് എന്ന നിലയ്‌ക്ക് നിൽക്കുമ്പോഴായിരുന്നു ധോണി ക്രീസിലേക്ക് എത്തിയത്. എന്നാൽ ആദ്യ പന്തിൽ തന്നെ ഡേവിഡ് മില്ലറിന് ക്യാച്ച് നൽകി വീണ്ടും ബെഞ്ചിലേക്ക് മടങ്ങുകയായിരുന്നു.

ഇതോടെ ഏറ്റവും കൂടുതൽ കപ്പ് നേടിയ ടീം എന്ന റെക്കോർഡിൽ മുംബൈ ഇന്ത്യൻസിനൊപ്പം ചെന്നൈ എത്തി. ഏറ്റവും കൂടുതൽ ഐപിഎൽ കപ്പ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡും ധോണി സ്വന്തമാക്കി.

Tags: IPLCHENNAI SUPER KINGSIPL 2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘മഴ, ഇന്ത്യ, ജനങ്ങൾ, സ്‌നേഹം, കേരളത്തിന് സല്യൂട്ട്…!’ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ

‘മഴ, ഇന്ത്യ, ജനങ്ങൾ, സ്‌നേഹം, കേരളത്തിന് സല്യൂട്ട്…!’ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ

ലോകകപ്പ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത് ആരൊക്കെ? പാകിസ്താനെ തള്ളി ഈ ടീമുകളെ തിരഞ്ഞെടുത്ത് പാക് മുൻ താരം വഖാർ യൂനിസ്

ലോകകപ്പ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത് ആരൊക്കെ? പാകിസ്താനെ തള്ളി ഈ ടീമുകളെ തിരഞ്ഞെടുത്ത് പാക് മുൻ താരം വഖാർ യൂനിസ്

പന്തെറിയാൻ ഭയപ്പെടുന്നത് ഈ ഇന്ത്യൻ താരത്തിനെതിരെ; തുറന്ന് പറഞ്ഞ് പാകിസ്താൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

പന്തെറിയാൻ ഭയപ്പെടുന്നത് ഈ ഇന്ത്യൻ താരത്തിനെതിരെ; തുറന്ന് പറഞ്ഞ് പാകിസ്താൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

ബാറ്റിംഗ് പരിശീലിച്ച് ബൗളർമാർ, വിചിത്ര കീപ്പിംഗ് പരിശീലനവുമായി കെ.എൽ രാഹുൽ; തലസ്ഥാനത്ത് പരിശീലന സെഷൻ പൂർത്തിയാക്കിയത് രോഹിത് ശർമ്മയില്ലാതെ

ബാറ്റിംഗ് പരിശീലിച്ച് ബൗളർമാർ, വിചിത്ര കീപ്പിംഗ് പരിശീലനവുമായി കെ.എൽ രാഹുൽ; തലസ്ഥാനത്ത് പരിശീലന സെഷൻ പൂർത്തിയാക്കിയത് രോഹിത് ശർമ്മയില്ലാതെ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പരിശീലകൻ; മിർസ റഹ്‌മത്തുള്ള ബെയ്ഗ് അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പരിശീലകൻ; മിർസ റഹ്‌മത്തുള്ള ബെയ്ഗ് അന്തരിച്ചു

ഇന്ത്യൻ മണ്ണിൽ ലോക കിരീടം ഉയർത്തണം; അഫ്ഗാൻ ടീമിന്റെ ഉപദേശകനായി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ മണ്ണിൽ ലോക കിരീടം ഉയർത്തണം; അഫ്ഗാൻ ടീമിന്റെ ഉപദേശകനായി മുൻ ഇന്ത്യൻ താരം

Load More

Latest News

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

കണ്ടല സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒന്നാം പ്രതി ഭാസുരാംഗനെ ചോദ്യം ചെയ്യാതെ പോലീസ്

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നേത്രാവതി എക്സ്പ്രസ് ഇന്ന് ആറ് മണിക്കൂർ വൈകിയോടും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നേത്രാവതി എക്സ്പ്രസ് ഇന്ന് ആറ് മണിക്കൂർ വൈകിയോടും

‘അടുത്ത 48 മണിക്കൂറിൽ പാകിസ്താനെ കാത്തിരിക്കുന്നത് വൻ  ദുരന്തം’; പ്രവചനവുമായി ഡച്ച് ശാസ്തജ്ഞൻ

‘അടുത്ത 48 മണിക്കൂറിൽ പാകിസ്താനെ കാത്തിരിക്കുന്നത് വൻ  ദുരന്തം’; പ്രവചനവുമായി ഡച്ച് ശാസ്തജ്ഞൻ

കുറഞ്ഞ കാർബൺ ബഹിർഗമനം, ഹരിതഭാവിയുടെ വാഗ്ദാനം; ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത് നിതിൻ ഗഡ്കരി; വൈറലായി വീഡിയോ

കുറഞ്ഞ കാർബൺ ബഹിർഗമനം, ഹരിതഭാവിയുടെ വാഗ്ദാനം; ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത് നിതിൻ ഗഡ്കരി; വൈറലായി വീഡിയോ

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

അമ്മയും മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയാളിയ്‌ക്കായി തിരച്ചിൽ തുടരുന്നു

അമ്മയും മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയാളിയ്‌ക്കായി തിരച്ചിൽ തുടരുന്നു

പോക്കുവരവിന് കൈക്കൂലി; വില്ലേജ് സ്‌പെഷ്യൽ ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും

ആരാധനാലയം വേറെയുള്ളപ്പോൾ  പൊതുകെട്ടിടത്തിനകത്ത് പ്രത്യേക നിസ്‌കാരമുറി എന്തിനാണ്; നമാസ് നൽകേണ്ട സമയത്താണ് ഫ്‌ളൈറ്റ് എങ്കിൽ മറ്റ് സമയങ്ങളിൽ ബുക്ക് ചെയ്യണം; വിമാനത്താവളത്തിനകത്ത് പ്രത്യേകം നിസ്‌കാരമുറി വേണമെന്ന ഹർജി തള്ളി ഹൈക്കോടതി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies