ബെംഗളൂരു: കർണാടക സംസ്ഥാന വോളിബോൾ താരം മംഗളൂരുവിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. വോളിബോൾ താരമായ ഇരുപത്തി നാലുകാരി സാലിയത്താണ് ഹൃദയാഘാതം മൂലം അന്തരിച്ചത്.
വോളിബോൾ കളിക്കാരനായ ഭർത്താവിനൊപ്പം ചിക്കമംഗളൂരുവിൽ താമസിക്കവെയായിരുന്നു സംഭവം. സാലിയത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷമായിരുന്നു സാലിയത്ത് വിവാഹിതയാകുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി മംഗലാപുരം സർവകലാശാലയെ പ്രതിനിധീകരിച്ച് സാലിയത്ത് ദേശീയ ടൂർണമെന്റിൽ പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമേ സ്കൂൾ-കോളേജ് കാലയളവിലും സാലിയത്ത് വോളിബോളിൽ താരമായിരുന്നു. എസ്ഡിഎം കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ സാലിയത്ത് സൗത്ത് സോൺ വനിതാ ടൂർണമെന്റിൽ കർണാടക സംസ്ഥാന ടീമിന് സ്വർണ മെഡൽ കരസ്ഥമാക്കുന്നതിന് നിർണായക പങ്കുവഹിച്ചു.
Comments