ആംസ്റ്റർഡാം: നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഭീകരാക്രമണ ഭീഷണി വർദ്ധിച്ചതായി രാജ്യത്തെ തീവ്രവാദ വിരുദ്ധ ഏജൻസിയായ എൻസിടിവി ചൊവ്വാഴ്ച അറിയിച്ചു. നെതർലാൻഡ്സ് ഉൾപ്പെടെ യൂറോപ്പിൽ ജിഹാദി ഗ്രൂപ്പുകൾ ആക്രമണത്തിന് പദ്ധതിയിടുന്നതിന്റെ സൂചനകൾ വർധിച്ചുവരുന്നുണ്ട്. മൊത്തത്തിലുള്ള ഭീഷണി നില അഞ്ചിന്റെ സ്കെയിലിൽ മൂന്നായി തുടരുകയാണ്. ആക്രമണഭീഷണി വിശ്വസനീയമാണെന്ന് എൻസിടിവി പറഞ്ഞു.
പ്രത്യേകിച്ചും നെതർലാൻഡിലെ ഇസ്ലാം വിരുദ്ധ പ്രവർത്തകനായ എഡ്വിൻ വാഗൻസ്വെൽഡ് ഒരു ഖുറാൻ പൊതുസ്ഥലത്ത് കീറിക്കളഞ്ഞതിന് ശേഷം ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകൾ വീണ്ടും നെതർലാൻഡിലേക്ക് തങ്ങളുടെ ദൃഷ്ടി പതിപ്പിച്ചിട്ടുണ്ട്. നെതർലാൻഡിനും സ്വീഡനും ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ചാനലുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആഹ്വാനവും ചെയ്തിട്ടുണ്ട്
Comments