എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 06:49 pm IST
FacebookTwitterWhatsAppTelegram

വെറുതെയെങ്കിലും എല്ലാവരും ചിന്തിക്കുന്ന കാര്യമാണ് എവറസ്റ്റ് കീഴടക്കുന്നത്. സാഹസികരാണ് കൂടുതലും ഇത്തരത്തിൽ ചിന്തിക്കുന്നത്. എന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല എവറസ്റ്റ് കീഴടക്കുക എന്നത്. എവറസ്റ്റ് കീഴടക്കിയവര്‍ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാനസിക-ശാരീരിക ആരോഗ്യവും ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഈ യാത്രയിൽ ആവശ്യമായ ഘടകം.

എവറസ്റ്റെന്നൊരു മോഹമുണ്ടെങ്കിൽ ചില കാര്യങ്ങൾ മനസ്സിലുണ്ടായിരിക്കണം. എങ്കിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും. ഇത്തരത്തിലുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളകുറിച്ച് പറയാം .

എവറസ്റ്റ് കീഴടക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് കടക്കുമ്പോൾ മനസ്സിനെയും ശരീരത്തെയും തയ്യാറാക്കണം. ശാരീരിക-മാനസിക-സാങ്കേതികമായ രീതിയിലായിരിക്കണം തയ്യാറെടുപ്പ് നടത്തേണ്ടത്. ഒരു കാര്യത്തോട് അടങ്ങാത്ത ആഗ്രഹം ഉണ്ടെങ്കിലും മികച്ച രീതിയില്‍ അതിനായി തയ്യാറെടുത്തില്ലെങ്കില്‍ ചിലപ്പോള്‍ മുന്നോട്ടുള്ള പാതയില്‍ പരാജയപ്പെടാൻ സാധ്യത ഏറെയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറാന്‍ മികച്ച തയ്യാറെടുപ്പ് സഹായകമാകും.

മനസ്സ് തയ്യാറെടുക്കുപോലെ തന്നെ കൃത്യമായ ലക്ഷ്യമുണ്ടായിരിക്കണം. അതിനിടെയുണ്ടാകുന്ന നെഗറ്റീവ് ചിന്തകളെയെല്ലാം പൂര്‍ണ്ണമായും അവ​ഗണിക്കണം. പ്രധാനമായും രണ്ട് തരത്തിലുള്ള ശ്രദ്ധയാണ് വേണ്ടത്. പൊതുവായ കാര്യങ്ങളിലെ ശ്രദ്ധയും മറ്റൊന്ന് നിങ്ങളുടെ ഓരോ ചുവടുകളിലെ ശ്രദ്ധയും. ഇവ രണ്ടും ഇല്ലെങ്കില്‍ യാത്രയില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം.

എവറസ്റ്റ് സ്വപ്‌നം കാണുന്നവര്‍ തങ്ങളുടെ ഭയത്തെ നിയന്ത്രിക്കാന് വേണ്ടിയാണ് ആദ്യം പരിശ്രമിക്കേണ്ടത്. തുടക്കം മുതല്‍ പോസിറ്റീവ് ആയി ചിന്തിക്കുക. ആ മാനസിക സ്ഥിതി അവസാനം വരെ കാത്തുസൂക്ഷിക്കുകയും വേണം. നിങ്ങളെ മുന്നോട്ട് നയിക്കുന്ന ചിന്തകളാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നിങ്ങളെ എല്ലാതരത്തിലും തളര്‍ത്തുന്ന ഓര്‍മ്മകളെയെല്ലാം അവഗണിക്കുക.

അപ്രതീക്ഷിതമായി എന്തും സംഭവിക്കാം എന്ന തോന്നല്‍ എവറസ്റ്റ് യാത്രയിലുണ്ടാകും. അത് ചിലപ്പോള്‍ കാലാവസ്ഥയുടെയോ മനുഷ്യരുടെയോ രൂപത്തിലാകാം. അവര്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. ആ സാഹചര്യത്തില്‍ നമുക്ക് ഒന്നും ചെയ്യാനാകില്ല. കാരണം നമ്മുടെ മനസില്‍ മറ്റ് പ്ലാനുകളൊന്നുമുണ്ടാകില്ല. ഇവയെല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നതാകാം. എന്നാല്‍ അത്തരം വെല്ലുവിളികളെ സംയമനത്തോടെ മാത്രം നേരിടുക.

നമ്മുടെ ഉള്ളിൽ ഭയം രൂപപ്പെട്ടേക്കാം. ആ ഭയത്തെ നിയന്ത്രിച്ച് സാഹചര്യവുമായി മുന്നോട്ട് പോകുക. വെല്ലുവിളികളെ ചിലപ്പോള്‍ നമുക്ക് അവഗണിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. ആ സാഹചര്യത്തില്‍ അവയെ സ്വീകരിച്ച് മികച്ച തയ്യാറെടുപ്പ് നടത്തി മുന്നോട്ട് പോകുക. അതേക്കുറിച്ച് ഭയപ്പെടാതെയിരിക്കുക.

സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല. നിശ്ചിത അളവ് ഓക്‌സിജനുമായാണ് ഓരോ പര്‍വ്വതാരോഹകനും എവറസ്റ്റിലേക്ക് പോകുന്നത്.
8000 മീറ്റര്‍ കഴിഞ്ഞാല്‍ നമ്മുടെ പക്കലുള്ള ഓക്‌സിജന്‍ തീരാന്‍ തുടങ്ങും. ഓക്‌സിജന്‍ തീരുന്നതിന് മുമ്പ് ക്യാംപിലെത്താൻ ശ്രമിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അതിനാല്‍ അവ ബോധപൂര്‍വ്വം ഉപയോഗിച്ച് മുന്നോട്ട് പോകാനാണ് ശ്രദ്ധിക്കേണ്ടത്.

Tags: EVEREST
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies