തിരുവനന്തപുരം: ലോക കേരള സഭയുടെ പണപ്പിരിവിനെ ന്യായീകരിച്ച് നോർക്ക. പരിപാടി നടത്താൻ പണം ആവശ്യമുണ്ടെന്ന് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. ജനങ്ങളുടെ നികുതിപ്പണം എടുക്കുന്നില്ല. കണക്കുകൾ വെബ്സൈറ്റിൽ രേഖപെടുത്തും. പങ്കെടുന്ന എല്ലാവരിൽ നിന്നും തുക വാങ്ങുന്നില്ലെന്നും ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചു.
ലോക കേരളസഭ മേഖല സമ്മേളനത്തിനായി നടത്തുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലനും രംഗത്തു വന്നിരുന്നു. സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ തെറ്റില്ല. മലയാളികൾ മനസ്സറിഞ്ഞു സഹായിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റേയും ഇമേജ് ഉയർന്നാണെന്നും ആരോപണങ്ങൾ പ്രവാസികൾ പുശ്ചിച്ച് തള്ളുമെന്നും എ.കെ ബാലൻ പറഞ്ഞു.
Comments